അനാർക്കലി മരിയ്ക്കാർ, തമിഴ് നടൻ ശ്രീകാന്ത്, ശരത് അപ്പാനി എന്നിവർ മുഖ്യ വേഷത്തിലെത്തിയ പാൻ ഇന്ത്യൻ ചിത്രം "അമല" ഒടിടിയിലെത്തി. ആമസോൺ പ്രൈം വീഡിയോയിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. നവാഗതനായ നിഷാദ് ഇബ്രാഹിം ആണ് ചിത്രം സംവിധാനം ചെയ്തത്. മസ്കോട്ട് പ്രൊഡക്ഷൻസിന്റെയും ടോമ്മൻ എന്റർടെയ്ൻമെൻസിന്റെയും ബാനറിൽ മുഹ്സിന നിഷാദ് ഇബ്രാഹിം ആണ് ചിത്രം നിർമ്മിച്ചത്. ജൂൺ 16ന് തിയേറ്ററുകളിൽ എത്തിയ ചിത്രത്തിന് വലിയ വിജയം നേടാനായില്ല.


COMMERCIAL BREAK
SCROLL TO CONTINUE READING

മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിൽ ഒരുങ്ങിയ ചിത്രം ഒരു സസ്‌പെൻസ് സൈക്കോ ത്രില്ലർ ആണ്. അനാർക്കലി മരിയ്ക്കാർ ആണ് അമല എന്ന കേന്ദ്ര കഥാപാത്രമായി എത്തിയത്. ബേസിൽ എന്ന കഥാപാത്രം ആയി ശരത് അപ്പാനിയും അലി അക്ബർ എന്ന അന്വേഷണ ഉദ്ദ്യോഗസ്ഥൻ ആയി ശ്രീകാന്തും വേഷമിട്ടു. രജീഷ വിജയൻ, സജിത മഠത്തിൽ, ചേലാമറ്റം ഖാദർ, ഷുഹൈബ്‌ എംബിച്ചി, നന്ദിനി, നൈഫ്, നൗഷാദ്, വൈഷ്ണവ്, ആൻമരിയ ബിട്ടോ ഡേവിഡ്സ്, എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തു. ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തത് അഭിലാഷ് ശങ്കറാണ്. സംഗീതം ഗോപി സുന്ദറും, എഡിറ്റിംഗ് നൗഫൽ അബ്‌ദുള്ളയും നിർവഹിച്ചു.



Also Read: Bramayugam Movie: നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെ ആദ്യ ചിത്രം; നായകൻ മമ്മൂട്ടി, 'ഭ്രമയുഗം' ചിത്രീകരണം തുടങ്ങി


ബിജിഎം - ലിജിൻ ബാമ്പിനോ, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായൺ, സ്പെഷ്യൽ ട്രാക്ക് ശ്യാം മോഹൻ എം. എം, കാലയ്,ആർട്ട് ഷാജി പട്ടണം, മേക്കപ്പ് ആർ ജി വയനാടൻ,കൊസ്റ്റും മെൽവി ജെ, അമലേഷ് വിജയൻ, കളറിസ്റ്റ് ശ്രീക്ക് വാര്യർ, സൗണ്ട് ഡിസൈൻ രഞ്ജു രാജ് മാത്യു, സ്റ്റണ്ട് ഫയർ കാർത്തി, മിക്സിങ്  ജിജുമോന് ടി ബ്രൂസ്,സ്റ്റിൽ അർജുൻ കല്ലിങ്കൽ, വിഷ്ണു, പ്രൊഡക്ഷൻ മാനേജർ എ. കെ ശിവൻ, പ്രോജക്ട് ഡിസൈനർ ജോബിൽ ഫ്രാൻസിസ് മൂലൻ,ലിറിക്‌സ് ഹരിനാരായണൻ ബി.കെ,മനു മഞ്ജിത്, ക്രിയേറ്റിവ് തിങ്കിങ് ഫിലിംസ്, മാർക്കറ്റിങ് ഒബ്‌സ്ക്യുറ പി ആർ. ഓ റിൻസി മുംതാസ് എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.