മാനസികമായി പീഡിപ്പിച്ചുവെന്ന അമല പോളിന്റെ പരാതിയിൽ മുൻ കാമുകന് ഗായകനുമായ ഭവ്നിന്ദർ സിങിനെ പൊലീസ് അറസ്റ്റ് ചെയ്തു. അതിനോടൊപ്പം തന്നെ പണം തട്ടിയെടുക്കാനും ശ്രമിച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നുണ്ട്. വില്ലുപുരം ജില്ലാ ക്രൈം ബ്രാഞ്ച് പൊലീസ് ഉദ്യോഗസ്ഥരാണ് ഭവ്നിന്ദർ സിങിനെ അറസ്റ്റ് ചെയ്തത്. ഇതിന് മുമ്പ് 2020 നവംബറിൽ അമല പോൾ ചെന്നൈ ഹൈക്കോടതിയിൽ മാനനഷ്ട കേസ് ഫയൽ ചെയ്തിരുന്നു.  2018 ൽ സ്വകാര്യമായി എടുത്ത ചിത്രങ്ങൾ  വിവാഹം കഴിഞ്ഞെന്ന രീതിയില്‍ തെറ്റായി പ്രചരിപ്പിച്ചെന്ന് ആരോപിച്ചായിരുന്നു അമല പോൾ ആദ്യം മാനനഷ്ട കേസ് ഫയൽ ചെയ്തത്.


COMMERCIAL BREAK
SCROLL TO CONTINUE READING

നിലവിൽ  ഭവ്നിന്ദർ സിങിനെതീരെ അന്വേഷണം നടത്തി വരികെയാണെന്നാണ് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചിരിക്കുന്നത്. ഈ കേസിൽ ഭവ്‍നിന്ദറിനെതിരെ കേസ് എടുക്കാൻ കോടതി നിര്‍ദ്ദേശിച്ചിരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2017 മുതൽ  കുറച്ചുനാൾ ഭവ്നിന്ദർ സിം​ഗിനോടൊപ്പം ലിവ് ഇൻ റിലേഷനിലായിരുന്നു  അമല പോൾ. അതി ശേഷം 2018 ൽ ഇരുവരും ചേർന്ന് ഒരു സിനിമ നിര്‍മാണ കമ്പനിയും സ്ഥാപിച്ചിരുന്നു. ഓറോവില്ലിനിടുത്തുള്ള പെരുമുതലിയാര്‍ ചാവടിയിലാണ് ഇരുവരും താമസിച്ചിരുന്നത്. അതിന് ശേഷം ഇരുവരും വേർപിരിയുകയാണ്.


ALSO READ: 'ഡിപ്ലോമാറ്റിക് മിഷൻ ഗ്ലോബൽ പീസ്' അംബാസഡർമാരായി എൻ.എം ബാദുഷയും, ജിബി എബ്രഹാമും


അമലാപോൾ നിർമിച്ച ആദ്യ സിനിമ ഈ മാസം ആദ്യം റിലീസ് ചെയ്തിരുന്നു.  ഒടിടി പ്ലാറ്റ്‌ഫോമായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ്  ചിത്രം റിലീസ് ചെയ്തത്. ഫോറൻസിക് ത്രില്ലര്‍ വിഭാഗത്തിൽപ്പെടുന്ന ചിത്രമായിരുന്നു കടാവർ . ചീഫ് പോലീസ് സർജന്റെ വേഷത്തിലാണ് അമല പോൾ ചിത്രത്തിലെത്തിയത്. ഡോ. ഭദ്ര എന്നാണ് അമല പോളിന്റെ കഥാപാത്രത്തിന്റെ പേര്. അനൂപ് എസ് പണിക്കർ ആണ് കടാവറിന്റെ സംവിധായകൻ. മലയാള ചിത്രങ്ങളായ പത്താം വളവ്, നൈറ്റ് ഡ്രൈവ് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ അഭിലാഷ് പിള്ളയാണ് കടാവറിനും തിരക്കഥയൊരുക്കിയത്.


അന്നീസ് പോള്‍, തന്‍സീര്‍ സലാം എന്നിവരാണ് സഹനിര്‍മ്മാതാക്കൾ. വ്യത്യസ്തമായ ​ഗെറ്റപ്പിലാണ് അമല പോൾ ചിത്രത്തിലെത്തുന്നത്. അരവിന്ദ് സിംഗ് ആണ് ഛായാ​ഗ്രഹണം നിർവഹിക്കുന്നത്. ചിത്രത്തിലെ ​ഗാനങ്ങൾ എഴുതിയിരിക്കുന്നത് കബിലൻ, ശക്തി മഹേന്ദ്ര എന്നിവരാണ്. രഞ്ജിൻ ആജ് ആണ് സം​ഗീതം സംവിധായകൻ. എകിസ്ക്യൂട്ടീവ് പ്രൊഡ്യൂസര്‍ ദിനേശ് കണ്ണന്‍, കലാസംവിധാനം രാഹുല്‍, എഡിറ്റിംഗ് സാന്‍ ലോകേഷ്, സ്റ്റില്‍സ് റാം സുബ്ബു, വസ്ത്രാലങ്കാരം സോഫിയ ജെന്നിഫര്‍ എം, മേക്കപ്പ് വിനോദ് കുമാര്‍, സൌണ്ട് ഡിസൈന്‍ സിങ്ക് സിനിമ, സൌണ്ട് മിക്സിംഗ് അരവിന്ദ് മേനോന്‍. തമിഴിന് പുറമെ തെലുങ്ക്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലും ചിത്രം പ്രദര്‍ശിപ്പിക്കും.ചലച്ചിത്ര മേഖലയിൽ 12 വർഷം പൂര്‍ത്തിയാക്കിയ സമയത്താണ് അമല പോൾ തന്റെ ആദ്യ നിർമ്മാണ സംരംഭം പ്രഖ്യാപിച്ചത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.