മലയാളികൾക്ക് ഏറെ പ്രിയങ്കരിയായി നടിയാണ് അമല പോൾ. തെന്നിന്ത്യൻ താരങ്ങളിൽ നിലവിൽ ബോൾഡ് ചിത്രങ്ങൾ പങ്കവെക്കുന്ന ചുരുക്കം നടിമാരിൽ ഒരാളാണ് അമല പോൾ. നിരവിധി തവണ ബിക്കിനി ചിത്രം പങ്കുവെച്ചുകൊണ്ട് അമല പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിട്ടുണ്ട്. ഇപ്പോൾ താരം താൻ ബിക്കിനിയിൽ ബിച്ചിൽ സൂര്യാസ്തമയം ആസ്വദിക്കുന്ന വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുകയാണ്. ഇതിനോടകം തന്നെ തെന്നിന്ത്യൻ താരത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങായി കഴിഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

മെറൂൺ നിറത്തിലുള്ള ബിക്കിനിയിൽ നിൽക്കുന്ന താരം തന്റെ സുഹൃത്തിന് നിർദേശം അനുസരിച്ച് പോസ് ചെയ്യുന്നതാണ് വീഡിയോ. കൂടാതെ ബീച്ചിൽ താരം ചെറു നൃത്ത ചുവടുകൾ വെക്കുന്നതും വീഡിയോയിൽ കാണാൻ സാധിക്കും." നീ ഒരു ദേവതയാണ്" എന്ന അമലയോട് സുഹൃത്ത് വിളിച്ച് പറയുന്നത് വീഡിയോയിൽ കേൾക്കാനും സാധിക്കും. വീഡിയോ പങ്കുവെച്ച് ഒരു മണിക്കൂറിനുള്ളിൽ ഒരു മില്യണിൽ അധികം പേരാണ് കണ്ടിരിക്കുന്നത്.



ALSO READ : Tiki Taka Movie : കളയ്ക്ക് ശേഷം പുതിയ ചിത്രം 'ടിക്കി ടാക്ക' പ്രഖ്യാപിച്ച് രോഹിത് വി എസ്; അസിഫ് അലി നായകനാകും



മമ്മൂട്ടിക്കൊപ്പം ക്രിസ്റ്റഫർ എന്ന സിനിമയിലാണ് അമല പോൾ ഏറ്റവും ഒടുവിൽ മലയാളത്തിൽ അഭിനയിച്ചത്. കഴിഞ്ഞ മാസം തിയറ്റുകളിൽ എത്തിയ മമ്മൂട്ടി-ബി ഉണ്ണികൃഷ്ണൻ- ഉദയകൃഷ്ണ ചിത്രം ഇപ്പോൾ ഒടിടി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈം വീഡിയോയിലും സംപ്രേഷണം ചെയ്യുന്നുണ്ട്. പോലീസ് വേഷത്തിലാണ് അമല ക്രിസ്റ്റഫറിലെത്തുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.