കൊച്ചി : ഒരിടവേളയ്ക്ക് അമല പോൾ വീണ്ടും മലയാളത്തിലേക്കെത്തുന്ന ദ് ടീച്ചർ എന്ന സിനിമയുടെ റിലീസ് പ്രഖ്യാപിച്ചു. ചിത്രം ഡിസംബർ രണ്ടിന് തീയറ്ററുകളിൽ റിലീസ് ചെയ്യും. ഫഹദ് ഫാസിൽ, സായ് പല്ലവി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ അതിരൻ എന്ന ചിത്രത്തിന്റെ സംവിധായകനായ വിവേക് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ ഒരു അധ്യാപികയായിട്ടാണ് അമല പോൾ എത്തുന്നത്. ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചുകൊണ്ടുള്ള പുതിയ പോസ്റ്റർ അറിയറ പ്രവർത്തകർ പുറത്തുവിട്ടു. അമലയുടെ പിറന്നാളിനോട് അനുബന്ധിച്ചാണ് അണിയറ പ്രവർത്തകർ പുതിയ പോസ്റ്റർ പങ്കുവച്ചത്. അമലയ്ക്കൊപ്പം മറ്റൊരു പ്രധാന കഥാപാത്രവുമായി എത്തുന്ന ഹക്കീം ഷാജഹാനെയും സിനിമയുടെ പോസ്റ്ററിൽ അവതരിപ്പിച്ചിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

പി വി ഷാജികുമാറും വിവേകും ചേർന്നാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അമലയ്ക്കും ഹക്കീമിനും പുറമെ മഞ്ജു പിള്ള, ചെമ്പന്‍ വിനോദ് ജോസ്, പ്രശാന്ത് മുരളി, നന്ദു, ഹരീഷ് പേങ്ങന്‍, അനു മോള്‍, മാലാ പാര്‍വ്വതി, വിനീത കോശി എന്നിവരാണ് മറ്റ് പ്രധാന വേഷത്തിൽ എത്തുന്നത്. കൊല്ലത്തായിരുന്നു ചിത്രത്തിൻ്റെ പ്രധാന ലൊക്കേഷൻ. 


ALSO READ : Kantara Movie: 200 കോടി ക്ലബിൽ ഇടം നേടി 'കാന്താരാ'; കേരളത്തിലും മികച്ച പ്രതികരണം



അനു മൂത്തേടത്താണ് ഛായാ​ഗ്രഹണം നിർവഹിച്ചിരിക്കുന്നത്. എഡിറ്റർ - മനോജ്. അൻവർ അലി, യു​ഗഭാരതി, വിനായക് ശശികുമാർ എന്നിവരുടെ വരികൾക്ക് ഡോൺ വിൻസെന്റ് ആണ് സം​ഗീതം നൽകിയിരിക്കുന്നത്. നട്ട്മെഗ് പ്രൊഡക്ഷൻസ്, വിടിവി ഫിലിംസ് എന്നിവയുടെ ബാനറിൽ വരുൺ ത്രിപുരനേനി, അഭിഷേക് റാമിസെട്ടി, ജി പൃഥ്വിരാജ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.


എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-ജോഷി തോമസ് പള്ളിക്കല്‍, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍-ജോവി ഫിലിപ്പ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-വിനോദ് വേണുഗോപാല്‍, കല- അനീസ് നാടോടി, മേക്കപ്പ്-അമല്‍ ചന്ദ്രന്‍, വസ്ത്രാലങ്കാരം- ജിഷാദ് ഷംസുദ്ദീന്‍,സ്റ്റില്‍സ്-ഇബ്‌സണ്‍ മാത്യു, ഡിസൈന്‍- ഓള്‍ഡ് മോങ്ക്‌സ്,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-അനീവ് സുകുമാര്‍. ഫിനാന്‍സ് കണ്‍ട്രോളര്‍- അനില്‍ ആമ്പല്ലൂര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് -ശ്രീക്കുട്ടന്‍ ധനേശന്‍, ജസ്റ്റിന്‍ കൊല്ലം, അസോസിയേറ്റ് ഡയറക്ടര്‍-ശ്യാം പ്രേം, അഭിലാഷ് എം യു, അസോസിയേറ്റ് ക്യാമറമാന്‍-ഷിനോസ് ഷംസുദ്ദീന്‍,അസിസ്റ്റന്റ് ഡയറക്ടര്‍-അഭിജിത്ത് സര്യ,ഗോപിക ചന്ദ്രന്‍, വിഎഫ്എക്‌സ്-പ്രോമിസ്. വാർത്താ പ്രചരണം പി ആർ ഓ പ്രതീഷ് ശേഖർ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.