Nayanthara - Dhanush Issue: വിവാദങ്ങൾക്കിടെ ഒന്നിച്ചൊരു വേദിയിൽ, മുഖം തിരിച്ച് ധനുഷും നയൻതാരയും - വിഡിയോ
Nayanthara - Dhanush Issue: നിർമാതാവ് ആകാശ് ഭാസ്കരന്റെ വിവാഹത്തിന് പങ്കെടുക്കാനെത്തിയതായിരുന്നു താരങ്ങൾ.
നടൻ ധനുഷിനെതിരെയുള്ള നയൻതാരയുടെ തുറന്ന കത്ത് വലിയ ചർച്ചകൾക്കും ആരാധക പോരിനുമാണ് വഴിയൊരുക്കിയത്. ഇപ്പോഴിതാ ഒന്നിച്ചൊരു വേദിയിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് താരങ്ങൾ. വിവാദങ്ങൾക്കിടെ ഇരുവരെയും ഒന്നിച്ച് കണ്ടെതിന്റെ ആവേശത്തിലാണ് ആരാധകർ.
നിർമാതാവ് ആകാശ് ഭാസ്കരന്റെ വിവാഹത്തിന് പങ്കെടുക്കാനെത്തിയതായിരുന്നു താരങ്ങൾ. വിവാഹചടങ്ങുകളിലെ ഇവരുടെ വിഡിയോ പെട്ടെന്ന് തന്നെ വൈറലായി. വിഘ്നേശ് ശിവനൊപ്പമാണ് നയൻതാരയെത്തിയത്. ധനുഷിന് തൊട്ടടുത്ത ഇരിപ്പിടത്തിൽ മുൻനിരയിൽ തന്നെയാണ് നയൻതാരയും ഇരുന്നത്. എന്നാൽ ഇരുവരും പരസ്പരം മുഖം കൊടുത്തില്ല.
തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ, ഉദയനിധി സ്റ്റാലിൻ, ശിവകാർത്തികേയൻ, അനിരുദ്ധ് തുടങ്ങിയവരും വിവാഹത്തിനെത്തി. ധനുഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ഇഡ്ലി കടയുടെ നിർമാതാവ് കൂടിയാണ് ആകാശ്.
നാനും റൗഡി താൻ എന്ന സിനിമയിലെ 3 സെക്കൻഡ് ദൃശ്യങ്ങൾ ഉപയോഗിച്ചതിന്റെ പേരിൽ നടനും നിർമ്മാതാവുമായ ധനുഷ് 10 കോടിയുടെ വക്കീൽ നോട്ടീസ് അയച്ചതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. ധനുഷിനെതിരെ തുറന്ന കത്തുമായി നയൻതാര രംഗത്തെത്തിയിരുന്നു. പ്രതികാരദാഹിയായ ഏകാധിപതിയെന്ന് വിളിച്ച് രൂക്ഷമായ ഭാഷയിലായിരുന്നു നയൻതാരയുടെ പ്രതികരണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.