Barroz: മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജയ്ക്ക് ആശംസകളുമായി Amitabh Bachchan
മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ബറോസിന് ആശംസ അറിയിച്ച് കൊണ്ട് അമിതാഭ് ബച്ചൻ രംഗത്തെത്തി. ബുധനാഴ്ച രാവിലെ തന്നെ മോഹൻലാൽ അമിതാഭ് ബച്ചന്റെ ആശംസയ്ക്ക് നന്ദി അറിയിച്ചു
Kochi: മോഹൻലാൽ (Mohanlal) ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ബറോസിന്റെ പൂജ ഇന്ന് നടത്തിയിരുന്നു. ചിത്രത്തിന് ആശംസ അറിയിച്ച് കൊണ്ട് അമിതാഭ് ബച്ചൻ രംഗത്തെത്തി. ചൊവ്വാഴ്ച്ച രാത്രിയാണ് ചിത്രത്തിന് തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ അമിതാഭ് ബച്ചൻ ആശംസകൾ അറിയിച്ചത്. ചൊവ്വാഴ്ച രാത്രിയോടെ തന്റെ സാമൂഹ്യ മാധ്യമ (Social Media) അക്കൗണ്ടിലൂടെയാണ് മോഹൻലാൽ പൂജയുടെ വിവരം പ്രേക്ഷകരെ അറിയിച്ചത്.
ബുധനാഴ്ച രാവിലെ തന്നെ മോഹൻലാൽ അമിതാഭ് ബച്ചന്റെ ( Amitabh Bachchan) ആശംസയ്ക്ക് നന്ദി അറിയിച്ചു. കാക്കനാട് നവോദയ സ്റ്റുഡിയോസിലാണ് ചിത്രത്തിന്റെ പൂജ നടത്തിയത്. ത്രീഡി ചിത്രമായ ബറോസിന്റെ ചിത്രീകരണം ആരംഭിക്കുന്നത് മാർച്ച് 24 നാണ്. പൂജയ്ക്കായി വൻ താരനിരയാണ് നവോദയ സ്റ്റുഡിയോസിൽ എത്തിയത്. മമ്മൂട്ടി, പ്രിയദർശൻ, സത്യൻ അന്തിക്കാട്, സിബി മലയിൽ, ലാൽ, ദിലീപ്, പൃഥ്വിരാജ്, സിദ്ദീഖ് അടക്കം ചലച്ചിത്ര രംഗത്തെ നിരവധി പ്രമുഖർ ചിത്രത്തിന്റെ പൂജയ്ക്കായി എത്തിയിരുന്നു.
അമിതാഭ് ബച്ചനും മോഹനാലാലും 2007 ൽ ആഗ് എന്ന ചിത്രത്തിന് വേണ്ടിയും 2010 ൽ കാണ്ഡഹാർ എന്ന ചിത്രത്തിന് വേണ്ടിയും ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. ഇത് കൂടാതെ രാജ്യം (India) ലോക്ക് ഡൗണിലായിരുന്ന സമയത്ത് റിലീസ് ചെയ്‌ത ഫാമിലി എന്ന ഹ്രസ്വ ചിത്രത്തിലും ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. മോഹൻലാലിൻറെ മകൾ വിസ്മയയുടെ പുസ്‌തകം ഗ്രൈൻസ് ഓഫ് സ്റ്റാർ ഡസ്റ്റിനെ അഭിനന്ദിച്ച് കൊണ്ടും ബച്ചൻ രംഗത്തെത്തിയിരുന്നു.
ALSO READ: Sara Ali Khan കുഞ്ഞനിയനെ കാണാൻ കരീന കപൂറിന്റെയും സെയ്ഫ് അലി ഖാന്റെ വീട്ടിലെത്തി
കഴിഞ്ഞ വർഷം ചിത്രീകരണം ആരംഭിക്കാനിരുന്ന ചിത്രമായിരുന്നു ബറോസ് എന്നാൽ കോവിഡ് (Covid 19) മഹാമാരി മൂലം ചിത്രീകരണം നീട്ടിവെയ്ക്കുകയായിരുന്നു. ചിത്രത്തിനായി സെറ്റൊരുക്കിയിരിക്കുന്നത് നവോദയ സ്റ്റുഡിയോസിൽ തന്നെയാണ്. 2019 ലാണ് മോഹൻലാൽ ആദ്യമായി സംവിധായകൻ ആകുന്ന ചിത്രത്തെ കുറിച്ച് പ്രഖ്യാപനം നടത്തിയത്.
ALSO READ: Thalaivi trailer: കങ്കണ റണാവത്ത് ചിത്രം തലൈവിയുടെ ട്രെയ്‌ലർ റിലീസ് ചെയ്‌തു
പോർച്ചുഗീസിന്റെ പശ്‌ചാത്തലത്തിൽ ചിത്രീകരിക്കുന്ന സിനിമ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന ചിത്രം ആയിരിക്കുമെന്ന് മോഹൻലാൽ (Mohanlal) പറഞ്ഞിരുന്നു. മലയാളത്തിൽ ആദ്യ 3 ഡി ചിത്രമായിരുന്ന മൈ ഡിയർ കുട്ടിച്ചാത്തന്റെ സംവിധായകനായ ജിജോ പുന്നൂസിന്റെ കഥയായ ബാരോസ് - ദി ഗാർഡിയൻ ഓഫ് ഡി ഗാമാസ് ട്രെഷരിൽ നിന്ന് ആത്മാവ് ഉൾകൊണ്ട് കൊണ്ട് നിർമ്മിക്കുന്ന ചിത്രമാണ് ബറോസ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...