മുംബൈ: ബോളിവുഡിന്റ ബഡാസ്റ്റാർ അമിതാഭ് ബച്ചൻ അയോധ്യയിലെ 7 സ്റ്റാർ എൻക്ലേവിൽ വസ്തു സ്വന്തമാക്കിയതായി സൂചന. വസ്തുവിന്റെ ഡെവലപ്പർ മുംബൈ ആസ്ഥാനമായുള്ള ദി ഹൗസ് ഓഫ് അഭിനന്ദൻ ലോധ (HoABL)യാണെന്നാണ് ലഭിക്കുന്ന വിവരം. തന്റെ കമ്പനിയുടെ നാശികക്കല്ലായ നിമിഷം എന്നാണ് ഇതേക്കുറിച്ച കമ്പനിയുടെ ചെയർമാൻ അഭിനന്ദൻ ലോധ വിശേഷിപ്പിച്ചത്. അമിതാഭ് ബച്ചൻ വാങ്ങാനൊരുങ്ങുന്ന  പ്ലോട്ട് 14. 5 കോടിയോളം വിലമതിക്കുന്നതാണെന്നാണ് റിയൽ എസ്റ്റേറ്റ് വൃത്തങ്ങൾ നൽകുന്ന സൂചന. ഈ മാസം 22 ന് ഔദ്യോ​ഗിക സ്ഥിതീകരണം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

"എന്റെ ഹൃദയത്തിൽ ഒരു പ്രത്യേക സ്ഥാനം വഹിക്കുന്ന നഗരമായ അയോധ്യയിൽ ഈ യാത്ര ആരംഭിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ആഗോള ആത്മീയ തലസ്ഥാനത്ത് എന്റെ വീട് നിർമ്മിക്കാൻ ഞാൻ ആഗ്രഹിക്കുന്നു."എന്നാണ് ഇതേക്കുറിച്ച് അമിതാഭ് ബച്ചന്റെ പ്രതികരണം. അമിതാഭ് ബച്ചന്റെ ജന്മസ്ഥലമായ അലഹബാദിലേക്ക് അയോധ്യയിൽ നിന്ന് നാഷണൽ ഹൈവേ 330 വഴി നാല് മണിക്കൂറിന്റെ യാത്രയാണ് ഉള്ളത്. അയോധ്യയിലെ  ശ്രീരാമക്ഷേത്രത്തിൽ നിന്ന് ഏകദേശം 15 മിനിറ്റും അയോധ്യ വിമാനത്താവളത്തിൽ നിന്ന് 30 മിനിറ്റും അകലെയായാണ് ബച്ചന്റെ വസ്തു സ്ഥിതി ചെയ്യുന്നത്.


ALSO READ: തൃശൂർ ലൂർദ് കത്തീഡ്രലിൽ എത്തി മാതാവിന് സ്വർണ്ണക്കിരീടം സമ്മാനിച്ച് സുരേഷ് ​ഗോപി; കുടുംബസമേതം എത്തിയത് മകളുടെ വിവാഹത്തിന് മുൻപ്


ജനുവരി 22 തന്നെയാണ് അയോധ്യയിൽ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ട ചടങ്ങും നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയടക്ക്ം ക്ഷണിക്കപ്പെട്ട വിശിഷ്ടാതിഥികൾ ചടങ്ങിൽ സന്നിഹിതരാകും. എന്നാൽ പ്രതിപക്ഷ പാർട്ടിയായ കോൺ​ഗ്രസ് ചടങ്ങിൽ പങ്കെടുക്കില്ല എന്നാണ് അറിയിച്ചിരിക്കുന്നത്. ഇന്ത്യ മുന്നണിയിൽ ഉൾപ്പെട്ട പാർട്ടികൾ ഒന്നും ചടങ്ങിൽ പങ്കെടുക്കില്ല.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


ios Link - https://apple.co/3hEw2hy 


 

 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.