Suresh Gopi: തൃശൂർ ലൂർദ് കത്തീഡ്രലിൽ എത്തി മാതാവിന് സ്വർണ്ണക്കിരീടം സമ്മാനിച്ച് സുരേഷ് ​ഗോപി; കുടുംബസമേതം എത്തിയത് മകളുടെ വിവാഹത്തിന് മുൻപ്

Suresh Gopi Visited Church: മകളുടെ വിവാഹത്തിന് മുന്നോടിയായി കുടുംബത്തോടൊപ്പം എത്തിയാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ സുരേഷ് ഗോപി ലൂർദ് മാതാവിന്റെ പള്ളിയിൽ എത്തി സ്വർണക്കിരീടം സമർപ്പിച്ചത്.

Written by - Zee Malayalam News Desk | Last Updated : Jan 15, 2024, 03:23 PM IST
  • മകളുടെ വിവാഹത്തിന് മുമ്പായി ലൂർദ് മാതാവിന് സ്വർണ്ണക്കിരീടം സമർപ്പിക്കാമെന്ന് നേർച്ച ഉണ്ടായിരുന്നുവെന്നും ഇതിന്റെ ഭാഗമായാണ് സ്വർണ്ണക്കിരീടം സമർപ്പിച്ചതെന്നും സുരേഷ് ​ഗോപി വ്യക്തമാക്കി
  • ബുധനാഴ്ച ഗുരുവായൂരിൽ വച്ചാണ് ഭാ​ഗ്യ സുരേഷ് ​ഗോപിയുടെ വിവാഹം
  • ഇതിന് മുമ്പായി മാതാവിന് കിരീടം സമർപ്പിക്കണമെന്ന ആഗ്രഹത്താലാണ് എത്തിയതെന്ന് സുരേഷ് ഗോപി വ്യക്തമാക്കി
Suresh Gopi: തൃശൂർ ലൂർദ് കത്തീഡ്രലിൽ എത്തി മാതാവിന് സ്വർണ്ണക്കിരീടം സമ്മാനിച്ച് സുരേഷ് ​ഗോപി; കുടുംബസമേതം എത്തിയത് മകളുടെ വിവാഹത്തിന് മുൻപ്

തൃശ്ശൂർ: തൃശ്ശൂർ ലൂർദ് മാതാവിന്റെ പള്ളിയിൽ കുടുംബസമേതം എത്തി മാതാവിന് സ്വർണ്ണക്കിരീടം സമർപ്പിച്ച് സുരേഷ് ഗോപി. മകളുടെ വിവാഹത്തിന് മുന്നോടിയായി കുടുംബത്തോടൊപ്പം എത്തിയാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ സുരേഷ് ഗോപി ലൂർദ് മാതാവിന്റെ പള്ളിയിൽ എത്തി സ്വർണക്കിരീടം സമർപ്പിച്ചത്. തിങ്കളാഴ്ച രാവിലെ പത്തരയോടെയാണ് സുരേഷ് ഗോപിയും കുടുംബവും ലൂർദ് പള്ളിയിൽ എത്തിയത്.

മകളുടെ വിവാഹത്തിന് മുമ്പായി ലൂർദ് മാതാവിന് സ്വർണ്ണക്കിരീടം സമർപ്പിക്കാമെന്ന് നേർച്ച ഉണ്ടായിരുന്നുവെന്നും ഇതിന്റെ ഭാഗമായാണ് സ്വർണ്ണക്കിരീടം സമർപ്പിച്ചതെന്നും സുരേഷ് ​ഗോപി വ്യക്തമാക്കി. ബുധനാഴ്ച ഗുരുവായൂരിൽ വച്ചാണ് ഭാ​ഗ്യ സുരേഷ് ​ഗോപിയുടെ വിവാഹം. ഇതിന് മുമ്പായി മാതാവിന് കിരീടം സമർപ്പിക്കണമെന്ന ആഗ്രഹത്താലാണ് എത്തിയതെന്ന് സുരേഷ് ഗോപി വ്യക്തമാക്കി.

ALSO READ: സുരേഷ് ഗോപിയുടെ മകളുടെ വിവാഹം; മോദി 17ന് ഗുരുവായൂരില്‍, അമിത് ഷായും എത്തിയേക്കും

കിരീടം സമർപ്പണമായാണ് നൽകുന്നതെന്നും അതുകൊണ്ടുതന്നെ അതിന്റെ തൂക്കമോ വിലയോ അറിയേണ്ടതില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. അതേസമയം, പൊതുതിരഞ്ഞെടുപ്പ് അടുത്തിരിക്കെ തൃശ്ശൂരിൽ ബിജെപി സ്ഥാനാർഥിയായി സുരേഷ് ഗോപിയുടെ പേരാണ് നിലവിൽ ഉയർന്ന് കേൾക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News