കൊച്ചി :  സംഗീത സംവിധായകൻ ഗോപി സുന്ദറും ഗായിക അമൃത സുരേഷും പ്രണയത്തിലാണെന്ന വാർത്തകൾക്ക് പിന്നാലെ പ്രതികരണവുമായി അമൃത സുരേഷിന്റെ മുൻ ഭർത്താവ് കൂടിയായ നടൻ ബാല. അതെന്റെ ലൈഫ് അല്ല, ഞാൻ എന്റെ പുതിയ ജീവിതത്തിൽ സന്തോഷവാനാണ്. അവരും നാണായി ഇരിക്കട്ടെയെന്നാണ് നടൻ ബാല പ്രതികരിച്ചത്. അമൃതയുടെ ജീവിതത്തെ കുറിച്ച് താൻ അഭിപ്രായം പറയേണ്ട കാര്യമില്ലെന്നും  നടൻ ബാല വ്യക്തമാക്കി.

 


ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെയാണ് നടൻ ബാല പ്രതികരിച്ചത്. ബാലയോടൊപ്പം ഭാര്യ എലിസബെത്ത് ഉദയനും വിഡിയോയിൽ എത്തിയിരുന്നു. അവനവൻ ചെയ്യുന്നതിന്റെ ഫലം അവനവന് തന്നെ ലഭിക്കും, നല്ലത് ചെയ്താൽ നല്ലത് കിട്ടും, ചീത്ത ചെയ്‌താൽ ചീത്ത കിട്ടും. കർമ്മ എന്നൊന്ന് ഉണ്ടെന്നും നടൻ ബാല വിഡിയോയി കൂട്ടിച്ചേർത്തു.  ഞാൻ നന്നായി ഇപ്പോൾ ജീവിക്കുന്നു. അവർ അങ്ങനെ പോവുകയാണെങ്കിൽ അങ്ങനെ പോകട്ടെ. എനിക്ക് അഭിപ്രായമില്ല. അവരും നന്നായി ഇരിക്കട്ടെ. ഞാൻ പ്രാർഥിക്കാം എന്നും ബാല പറഞ്ഞു.

 


 

കഴിഞ്ഞ ദിവസം മെയ് 26 നാണ്  സംഗീത സംവിധായകൻ ഗോപി സുന്ദറും ഗായിക അമൃത സുരേഷും ഒരിമിച്ചുള്ള ചിത്രം ഇരുവരും പുറത്ത് വിട്ടത്. ഇരുവരും ഒരേ ചിത്രം തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവെക്കുകയും ചെയ്തു. "പിന്നിട്ട കാതങ്ങൾ മനസ്സിൽ കുറിച്ച് അനുഭവങ്ങളുടെ കനൽവരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്…." എന്ന കുറിപ്പോടെയാണ് അമൃതയും ഗോപിയും തങ്ങളുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.

 

ഐഡിയ സ്റ്റാർ സിങ്ങറിലൂടെ സുപരിചിതയായ ഗായികയാണ് അമൃത സുരേഷ്. നടൻ ബാല 2010ൽ അമൃതയെ വിവാഹം ചെയ്തിരുന്നു. എന്നാൽ 2019ൽ ഇരുവരും വിവാഹ ബന്ധം വേർപെടുത്തി. ആ ബന്ധത്തിൽ അവന്തിക എന്ന് പേരുളള ഒരു മകളുണ്ട്. 2021 സെപ്റ്റംബറിലാണ് ബാല രണ്ടാമത് വിവാഹം ചെയ്യുന്നത്. തൃശ്ശൂർ കുന്നംകുളം സ്വദേശി എലിസബത്തിനെയാണ് ബാല രണ്ടാമത് വിവാഹം ചെയ്യുന്നത്. 

 

ആദ്യ ഭാര്യയുമായി വേർപിരിഞ്ഞ ഗോപി സുന്ദർ കഴിഞ്ഞ 9 വർഷത്തോളായി ഗായിക അഭയ ഹിരണ്മയിയുമായി ലിവിങ് റിലേഷനിലാണ്. പല പൊതുപരിപാടികളിലും അഭയയും ഗോപിയും ഒരുമിച്ച് പങ്കെടുത്തിട്ടുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. എന്നാൽ അടുത്തിടെയായി ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ പ്രത്യക്ഷപ്പെടുന്നില്ലായിരുന്നു. ഏറ്റവും അവസാനമായി 2021 ഓഗസ്റ്റിലാണ് ഗോപി സുന്ദറും അഭയയുമായിട്ടുള്ള ചിത്രം സംഗീത സംവിധായകൻ ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുള്ളത്. 

COMMERCIAL BREAK
SCROLL TO CONTINUE READING


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.