സകല വേദങ്ങളും നിഷ്കർഷിക്കുന്നതും ഇതുവരെ നടപ്പിലാക്കാൻ സാധിക്കാത്തതുമായ സ്ത്രീ സമത്വം പ്രമേയമായി അഞ്ചാംവേദം എന്ന ചിത്രം തിയേറ്ററുകളിലേക്ക്. ഫെബ്രുവരിയിൽ തിയേറ്ററുകളിലേക്കെത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറക്കി. നവാഗതനായ മുജീബ് ടി. മുഹമ്മദ്‌ കഥ എഴുതി സംവിധാനം ചെയ്യുന്ന  അഞ്ചാം വേദം എന്ന ചിത്രത്തിന്റെ പോസ്റ്റർ പ്രശസ്ത താരങ്ങളുടെ സോഷ്യൽ മീഡിയ പേജ് വഴി പുറത്തിറക്കി.


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രേക്ഷകർക്ക് നിർവചിക്കുവാനാകാത്ത വിധത്തിലുള്ള ട്വിസ്റ്റുകളുമായി  മുസ്ലിം പശ്ചാത്തലത്തിൽ പറഞ്ഞിരിക്കുന്ന ഒരു പ്രണയ ചിത്രമാണിത്. അടിയുറച്ച മത വിശ്വാസങ്ങൾ നിസഹായയായ ഒരു പെൺകുട്ടിയുടെ ജീവിതം തകർത്തെറിയുമ്പോൾ അവൾ വിശ്വസിച്ച വേദ ഗ്രന്ഥങ്ങളിൽ നിന്ന് തന്നെ പകർന്നു കിട്ടിയതും മൂടി വെയ്ക്കപ്പെട്ടതുമായ ഒരു വലിയ സത്യം 'ഫസഹ്' അവൾക്ക് തുണയാവുന്നു.


കോവിഡ് എന്ന മഹാമാരിയുടെ പശ്ചാത്തലത്തിൽ, ഏറെ ദുരൂഹതകൾ നിറഞ്ഞ  മൾട്ടി ജോണർ പൊളിറ്റിക്കൽ ത്രില്ലർ കഥയായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ടി എം പ്രൊഡക്ഷന്റെ ബാനറിൽ ഹബീബ് അബൂബക്കർ നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും സഹ സംവിധാനവും നിർവഹിച്ചിരിക്കുന്നത് ബിനീഷ് രാജ് ആണ്. ഡിഒപി കൈകാര്യം ചെയ്യുന്നത് സാഗർ അയ്യപ്പൻ ആണ്. എഡിറ്റിംഗ്- ഹരി രാജ ഗൃഹ. കഥ, സംവിധാനം- മുജീബ് ടി മുഹമ്മദ്.


പുതുമുഖം വിഹാൻ വിഷ്ണു നായകനായ സത്താറിനെ അവതരിപ്പിക്കുന്നു. നയൻതാരയുടെ അറം എന്ന ചിത്രത്തിലൂടെ  തമിഴകത്ത് ശ്രദ്ധേയയായ സുനുലക്ഷ്മിയാണ് നായികയായ സാഹിബയെ അവതരിപ്പിക്കുന്നത്. പ്രമുഖൻ തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ അഭിനയിച്ച സജിത്ത് രാജ് ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നു.


ALSO READ: മാടശ്ശേരി മനയുടെ ഇതിഹാസ കഥയുമായി കെടാവിളക്ക്; ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു


അമർനാഥ് ഹരിചന്ദ്രൻ, ജോളി, സജാദ് ബ്രൈറ്റ്, ബിനീഷ് രാജ്, രാജീവ് ഗോപി, സംക്രന്ദനൻ, നാഗരാജ്, ജിൻസി, അമ്പിളി, സൗമ്യരാജ് എന്നിവരാണ്  ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. റഫീഖ് അഹമ്മദ്‌, മുരുകൻ കാട്ടാക്കട, സൗമ്യരാജ് എന്നിവരുടെ ഗാനങ്ങൾക്ക് ജോജി തോമസ് സംഗീതം പകർന്നിരിക്കുന്നു. കെഎസ് ചിത്ര, മുരുകൻ കാട്ടാക്കട, സിയാ ഹുൽ ഹക്ക് എന്നിവർ ഗാനങ്ങൾ ആലപിച്ചിരിക്കുന്നു.


പശ്ചാത്തല  സംഗീതം- വിഷ്ണുവി ദിവാകർ. പ്രൊജക്റ്റ് ഡിസൈനർ-  രാജീവ് ഗോപി. പ്രൊഡക്ഷൻ കൺട്രോളർ- നിജിൽ ദിവാകർ. ആർട്ട്‌- രാജേഷ് ശങ്കർ. കോസ്റ്റ്യൂം- ഉണ്ണി പാലക്കാട്. മേക്കപ്പ്- സുധി കട്ടപ്പന. അസോസിയേറ്റ് ഡയറക്ടർ- ബാലു നീലംപേരൂർ. വി.എഫ്.എക്സ്- ബിനീഷ് രാജ്. ആക്ഷൻ- കുങ്ഫു സജിത്ത്. ഇടുക്കി, കട്ടപ്പന പ്രദേശങ്ങളിൽ ഷൂട്ടിംഗ് പൂർത്തിയായ ചിത്രം ഫെബ്രുവരിയിൽ പ്രദർശനത്തിനെത്തും. പിആർഒ- എംകെ ഷെജിൻ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.