Anchu centum celinayum movie: അച്ഛന്റെ തിരക്കഥയിൽ നായികയായി മകൾ; ബെന്നി പി നായരമ്പലത്തിന്റെ തിരക്കഥയിൽ ആദ്യമായി അന്നാ ബെൻ നായികയാകുന്നു
Anchu centum celinayum: 2015ൽ പുറത്തിറങ്ങിയ ഒരു സെക്കന്റ് ക്ലാസ് യാത്ര എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ജെക്സൺ ആന്റണി സംവിധാനം ചെയ്യുന്ന ചിത്രമാണ് അഞ്ച് സെന്റും സെലീനയും.
ബെന്നി പി നായരമ്പലത്തിന്റെ തിരക്കഥയിൽ ആദ്യമായി അന്നാ ബെൻ നായികയാകുന്നു. അഞ്ച് സെന്റും സെലീനയും എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ അന്നാ ബെന്നും മാത്യു തോമസുമാണ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. ഇ4 എന്റർടൈൻമെന്റ്സാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു.വല്ലാർപാടം ബസിലിക്കാ പള്ളിയിൽ വെച്ച് പ്രശസ്ത നിർമ്മാതാവ് എൻ.ജി.ജോൺ (ജിയോ കുട്ടപ്പൻ) സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു. ജിജോ പുന്നൂസ് ഫസ്റ്റ് ക്ലാപ്പ് നൽകി. 2015ൽ പുറത്തിറങ്ങിയ ഒരു സെക്കന്റ് ക്ലാസ് യാത്ര എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ജെക്സൺ ആന്റണി സംവിധാനം ചെയ്യുന്ന ചിത്രമാണ് അഞ്ച് സെന്റും സെലീനയും.
ശാന്തി കൃഷ്ണ, ശ്രിന്ദ, അനുമോൾ, ബെന്നി പി നായരമ്പലം, സുധി കോപ്പ, സിബി തോമസ്, പോളി വത്സൻ, അരുൺ പാവുമ്പ, രാജേഷ് പറവൂർ, രശ്മി അനിൽ, ശ്രീലത നമ്പൂതിരി, ഹരീഷ് പെങ്ങൻ തുടങ്ങിയവരും ചിത്രത്തിൽ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇ4 എന്റർടൈൻമെന്റ്സിന്റെയും എപി ഇന്റർനാഷണലിന്റേയും ബാനറിൽ മുകേഷ് ആർ മേത്ത, സിവി സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
ഛായാഗ്രഹണം: സ്വരൂപ് ഫിലിപ്പ്, സംഗീതം: ഹിഷാം അബ്ദുൽ വഹാബ്, ലിറിക്‌സ്: കൈതപ്രം, ബി കെ ഹരിനാരായണൻ, എഡിറ്റിംഗ്: രഞ്ജൻ എബ്രഹാം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: പ്രേംലാൽ കെ കെ, പ്രൊഡക്ഷൻ കൺട്രോളർ: ഷാഫി ചെമ്മാട്, സൗണ്ട് ഡിസൈൻ: ശ്രീ ശങ്കർ, സൗണ്ട് മിക്സിങ്: രാജാകൃഷ്ണൻ, കലാ സംവിധാനം: ത്യാഗു തവനൂർ, ചമയം: ഹസ്സൻ വണ്ടൂർ, വസ്ത്രാലങ്കാരം: കുമാർ എടപ്പാൾ,മാർക്കറ്റിംഗ് കൺസൽട്ടൻറ്: കാറ്റലിസ്റ്റ്,ചീഫ് അസ്സോസിയേറ്റ്: സുധിഷ് ചന്ദ്രൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: അബിൻ എടവനക്കാട്, പ്രൊഡക്ഷൻ മാനേജർ: അനീഷ് ചന്ദ്രൻ ആർ, വിഎഫ്എക്സ്: അജീഷ് പി തോമസ്, അസ്സോസിയേറ്റ് ഡയറക്ടർ: അമ്പു ആർ നായർ, സ്റ്റിൽസ്: ഗിരി ശങ്കർ, പിആർഒ: എ എസ് ദിനേശ്, വാഴൂർ ജോസ്, ഡിസൈൻസ്: കോളിൻസ് ലിയോഫിൽ എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...