Kadina kadorami andakadaham: ബേസിൽ ജോസഫ് നായകനാകുന്ന കഠിന കഠോരമി അണ്ഡകടാഹം ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്ത് വിട്ടു

Kadina kadorami andakadaham first look poster: പൃഥ്വിരാജിന്റെ സോഷ്യൽ മീഡിയയിലൂടെയാണ് കഠിന കഠോരമി അണ്ഡകടാഹത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തത്

Written by - Zee Malayalam News Desk | Last Updated : Nov 21, 2022, 12:57 PM IST
  • ഇതുവരെ കാണാത്ത വേഷപ്പകർച്ചയിലാകും ബേസിൽ എത്തുക എന്നാണ് സിനിമയുടെ സംവിധായകൻ മുഹാഷിൻ പറയുന്നത്
  • നൈസാം സലാം ആണ് ചിത്രം നിർമ്മിക്കുന്നത്
  • പുഴു, ഉണ്ട എന്നീ ചിത്രങ്ങളുടെ രചന നിർവഹിച്ച ഹർഷത് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നു
Kadina kadorami andakadaham: ബേസിൽ ജോസഫ് നായകനാകുന്ന കഠിന കഠോരമി അണ്ഡകടാഹം ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്ത് വിട്ടു

ബേസിൽ ജോസഫ് നായകനായെത്തുന്ന പുതിയ ചിത്രം കഠിന കഠോരമി അണ്ഡകടാഹത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. നൈസാം സലാം പ്രൊഡക്ഷൻസിന്റെ ബാനറിൽ മുഹാഷിൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് കഠിന കഠോരമി അണ്ഡകടാഹം. പൃഥ്വിരാജിന്റെ സോഷ്യൽ മീഡിയയിലൂടെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തത്. ഇതുവരെ കാണാത്ത വേഷപ്പകർച്ചയിലാകും ബേസിൽ എത്തുക എന്നാണ് സിനിമയുടെ സംവിധായകൻ പറയുന്നത്.

നൈസാം സലാം ആണ് ചിത്രം നിർമ്മിക്കുന്നത്. പുഴു, ഉണ്ട എന്നീ ചിത്രങ്ങളുടെ രചന നിർവഹിച്ച ഹർഷത് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നു. അർജുൻ സേതു, എസ്.മുണ്ടോൾ എന്നിവർ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിങ് സോബിൻ സോമൻ ആണ്. ഗോവിന്ദ് വസന്ത സംഗീത സംവിധാനം നിർവഹിക്കുന്ന സിനിമയിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത് മു.രി, ഷറഫു എന്നിവരാണ്.

ALSO READ: Jaya Jaya Jaya Jaya Hey : അവസാനം രാജേഷ് ദീപു സാറിനെ കണ്ടുമുട്ടുമ്പോൾ; ജയ ജയ ജയ ജയ ഹേയിൽ ഡിലീറ്റ് ചെയ്ത ടേയ്ൽ എൻഡ് സീൻ

വിനീഷ് വർഗീസ്, ലൈൻ പ്രൊഡ്യൂസർ ഷിനാസ് അലി എന്നിവരാണ് ചിത്രത്തിന്റെ എക്സിക്യൂട്ടിവ് പ്രൊഡ്യൂസർമാർ. പ്രോജക്ട് ഡിസൈനർ- ടെസ്സ് ബിജോയ്, ആർട്ട്‌ ഡയറക്ഷൻ- ബനിത് ബത്തേരി, പ്രൊഡക്ഷൻ കൺട്രോളർ- ഹരി കാട്ടാക്കട, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- അനീഷ് ജോർജ്, മേക്കപ്പ്- സുധി സുരേന്ദ്രൻ, വസ്ത്രാലങ്കാരം- അസീം അഷ്‌റഫ്, വിശാഖ് സനൽകുമാർ, ഫിനാൻസ് കൺട്രോളർ- സന്തോഷ് ബാലരാമപുരം, സ്റ്റിൽസ്- ഷിജിൻ പി രാജ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

ഒരു ഇടവേളയ്ക്ക് ശേഷം ബേസിലിന്റെ ഒരു ഫീൽ ഗുഡ് സിനിമയുടെ ദൃശ്യാനുഭം കാത്തിരിക്കുന്ന പ്രേക്ഷകരിലേക്ക് ജനുവരിയിൽ കഠിന കഠോരമി അണ്ഡകടാഹം എത്തുമെന്നാണ് അണിയറ പ്രവർത്തകർ വ്യക്തമാക്കുന്നത്. കേരളത്തിൽ രജപുത്രാ ഫിലിംസും ഓവർസീസ് പാർസ് ഫിലിംസും ചിത്രം വിതരണത്തിനെത്തിക്കുന്നു. പിആർഒ പ്രതീഷ് ശേഖർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News