നൊസ്റ്റാൾജിയ ഫിലിംസിന്റെ  ബാനറിൽ സിബി യോഹന്നാൻ നിർമിച്ച് സിറിയക് കടവിൽച്ചിറ കഥയും, തിരക്കഥയും സംവിധാനവും നിർവഹിച്ച"ഏഞ്ചൽ ഓഫ് സക്കറിയ"എന്ന ഹ്രസ്വ സിനിമ ഇൻഫോടെയ്ൻമെൻറ് ഓൺലൈൻ എന്ന യൂട്യൂബ് ചാനലിലൂടെ റിലീസായി. ലണ്ടൺ, നോർവിച്ഛ് എന്നിവിടങ്ങളിലായി പൂർണ്ണമായും  യു കെ യിൽ ചിത്രീകരിച്ച ഈ മലയാള സിനിമയിൽ ബിജു അഗസ്റ്റിൻ, സുമേഷ് മേനോൻ, ഷീജ സിബി, ജോർജ്ജ്, സൈമൺ, ജിയ ജെനീഷ് തുടങ്ങിയവർ  പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

യു കെ യിലെ  പ്രവാസികളായ ഒരു പറ്റം കലാകാരന്മാരുടെ കൂട്ടായ്മയിൽ പിറവിയെടുത്ത ഈ കൊച്ചു സിനിമ പൂർണ്ണമായും ഐ ഫോൺ 14 Pro യിലാണ് ചിത്രീകരിച്ചത്. യു കെ മലയാളികൾക്കിടയിൽ സുപരിചിതനായ സിറിയക്ക് കടവിൽച്ചിറയുടെ അഞ്ചാമത്തെ ഹ്രസ്വ ചിത്രമാണ് "ഏഞ്ചൽ ഓഫ് സക്കറിയ".തികച്ചും കുത്തഴിഞ്ഞ ജീവിതം നയിച്ചിരുന്ന സക്കറിയ എന്ന മനുഷ്യന്റെ ജീവിതത്തിലേക്ക് തികച്ചും ആകസ്മികമായി കടന്നു വന്ന അച്ചൂട്ടി എന്ന പെൺകുട്ടി അയാളുടെ ജീവിതത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ വളരെ രസകരമായി ദൃശ്യവൽക്കരിക്കുന്ന ചിത്രമാണ് "ഏഞ്ചൽ ഓഫ് സക്കറിയ. 


ALSO READ: ''ഓഫ് റോഡ് "ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി


അച്ചൂട്ടി ചെറുപ്പം മുതൽ മനസ്സിൽ കൊണ്ടുനടന്ന  ഒരു രഹസ്യം വെളിപ്പെടുത്തുമ്പോഴാണ് ഈ സിനിമയുടെ കഥ അതിന്റെ പൂർണ്ണമായ അർത്ഥത്തിൽ കാണികൾക്ക് ആസ്വദിക്കാൻ സാധിക്കുന്നത്. ആദർശ് കുരിയൻ എഡിറ്റിംഗ്,കളറിംഗ്, ഡബ്ബിങ് എന്നിവ നിർവഹിച്ചിരിക്കുന്നു. ബാക്ക് ഗ്രൗണ്ട് സ്കോർ-അനീഷ് കുമാർ,സൗണ്ട് എഫക്ട് ആന്റ് മിക്സിങ്-റ്റോബി ജോസ്.പി ആർ ഒ-എ എസ് ദിനേശ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.