പ്രേക്ഷകരുടെ കാത്തിരിപ്പ് വിരാമമിട്ട് രൺബിർ കപൂർ ചിത്രം ആനിമൽ ഒടിടിയിലേക്ക്. സന്ദീപം റെഡ്ഡി വാംഗ സംവിധിനായ ചെയ്യുന്ന ചിത്രം തീയ്യേറ്ററിൽ വൻ വിജയമായിരുന്നു. കേവലം 20 ദിവസം കൊണ്ട് 500 കോടിക്കും മുകളിലാണ് ചിത്രം ബോക്സോഫീസിൽ നേടിയത്. ചിത്രം ഒടിടിയിൽ എത്തുമ്പോൾ പ്രേക്ഷകരും ആവേശത്തിലാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

തമിഴ്, തെലുങ്ക്, മലയാളം, കന്നട, ഹിന്ദി ഭാഷകളിലായി എത്തുന്ന ചിത്രം നെറ്റ്ഫ്ലിക്സിലായിരിക്കും സ്ട്രീം ചെയ്യുന്നതെന്ന് ഒടിടി അപ്ഡേറ്റുകൾ പങ്ക് വെക്കുന്ന ട്വിറ്റർ പേജുകൾ പറയുന്നു. നിലവിലെ വിരങ്ങൾ പ്രകാരം ജനുവരി 26-നാണ് ചിത്രം റിലീസിന് എത്തുന്നത്.


 ധനികനായ വ്യവസായി ബൽബീർ സിങ്ങിന്റെ മകൻ അർജുൻ സിങ് ആയാണ് ചിത്രത്തിൽ രൺബീർ കപൂർ പ്രത്യക്ഷപ്പെടുന്നത്.രശ്മിക മന്ദാനയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ഇതിൽ പ്രതിഫലമായി രശ്മി 4 കോടി വാങ്ങിയത് വലിയ വാർത്തയായിരുന്നു. അനിൽ കപൂർ, ബോബി ഡിയോൾ, ത്രിപ്തി ദിംമ്രി എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു.


 



ഡിസംബര്‍ 1നാണ് ആനിമല്‍ റിലീസിനെത്തിയത്. റിലീസിന് പിന്നാലെ ചിത്രത്തിനെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. സിനിമയിലെ സ്‌ത്രീ വിരുദ്ധതയ്‌ക്കെതിരെയാണ് വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. അതേസമയം ചിത്രത്തിലെ പാട്ടുകൾ വളരെ വേഗത്തിലാണ് ഇന്ത്യൻ ട്രെൻഡിംഗ് ലിസ്റ്റിൽ കടന്നത്.


വിക്കിപീഡിയ കണക്കുകളിൽ ചിത്രം ബോക്സോഫീസിൽ നേടിയത് 917 കോടിയെന്നാണ് ബജറ്റിൽ കണക്കുകൾ കാണിച്ചിരിക്കുന്നത്  100 കോടി എന്നാണ്. എഎ ഫിലിംസ് ,ശ്രീ വെങ്കടേശ്വര ക്രിയേഷൻ എന്നിവർ ചേർന്നാണ് ചിത്രം വിതരണത്തിന് എത്തിച്ചത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.