ന്യൂഡല്‍ഹി: ബോളിവുഡ് താരം സുഷാന്ത് സിംഗ് രാജ്പുതിന്‍റെ മരണത്തില്‍ ഏറെ വിഷമിക്കുന്ന ഒരാള്‍ നടിയും മുന്‍കാമുകിയുമായ അങ്കിത ലോഖാണ്ടെയാണെന്ന് അടുത്ത സുഹൃത്ത് സന്ദീപ്‌ സിംഗ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ടെലിവിഷന്‍ രംഗത്ത് സജീവമായിരിക്കെയാണ് താരവും അങ്കിതയും പ്രണയത്തിലാകുന്നത്. ആറു വര്ഷം നീണ്ട പ്രണയത്തിനൊടുവില്‍ 2016ലാണ് ഇരുവരും വേര്‍പിരിഞ്ഞത്. സുഷാന്തിന്റെ മൃതദേഹ൦ ഏറ്റെടുക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ പോലീസുകാര്‍ക്കൊപ്പം താനുമുണ്ടായിരുന്നു എന്നാണ് സന്ദീപ്‌ പറയുന്നത്. 


17-കാരിയുമായി ഒളിച്ചോട്ടവും കല്യാണവും; 20കാരി അറസ്റ്റില്‍


 


ഈ സമയമത്രയും ഫോണ്‍ വിളിച്ചെങ്കിലും അങ്കിത ഫോണെടുക്കാന്‍ തയാറായില്ല. നടപടികള്‍ പൂര്‍ത്തിയാക്കി അങ്കിതയെ കാണാന്‍ നേരിട്ട് അവരുടെ വീട്ടിലെത്തുകയായിരുന്നു സന്ദീപ്‌. എന്നെ കണ്ടതും അവള്‍ ഓടി വന്ന് കെട്ടിപ്പിടിച്ചു. അവളെ ഇത്രയും വിഷമത്തോടെ ഇതിനു മുന്‍പൊരിക്കലും കണ്ടിട്ടില്ല. -സന്ദീപ്‌ പറയുന്നു. 


അതേസമയം, റിയാ ചക്രബര്‍ത്തിയുമായുള്ള സുഷാന്തിന്‍റെ ബന്ധത്തെ കുറിച്ച് തനിക്ക് യാതൊന്നും അറിയില്ലെന്നും അതെക്കുറിച്ച് സുഷാന്ത് തന്നോട് ഒന്നും പറഞ്ഞിട്ടില്ലെന്നും സന്ദീപ്‌ പറഞ്ഞു.  അങ്കിത സുഷാന്തിനു കാമുകി മാത്രമായിരുന്നില്ലെന്നും അമ്മയുടെ കരുതല്‍ എന്താണെന്ന് സുഷാന്തറിഞ്ഞത് അങ്കിതയിലൂടെയാണെന്നും സന്ദീപ്‌ പറയുന്നു. 


തിരക്കുള്ള റോഡില്‍ കാറിനുള്ളില്‍ സെക്സ്; UN ഉദ്യോഗസ്ഥനെതിരെ അന്വേഷണം!!


എന്തൊക്കെയോ കാരണത്താല്‍ അവര്‍ വേര്‍പിരിയുകയായിരുന്നുവെന്നും സുഷാന്തിനൊപ്പം അങ്കിതയുണ്ടായിരുന്നെങ്കില്‍ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. 


ജൂണ്‍ പതിനാലിന് മുംബൈ ബാന്ദ്രയിലെ വീട്ടിലാണ് സുഷാന്ത് സിംഗ് രാജ്പുതിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി സുഷാന്ത് വിഷാദരോഗത്തിനു അടിമയായിരുന്നു. പെട്ടെന്നുള്ള താരത്തിന്‍റെ വിയോഗം കുടുംബത്തിനും ആരാധകര്‍ക്കും ഒരുപോലെ വിങ്ങലായി മാറിയിരുന്നു.


ഇതെങ്ങോട്ടാ? ഇന്ന് മാത്രം സ്വര്‍ണത്തിന് വില കൂടിയത് രണ്ടു തവണ!!


 


അന്തിമ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും പുറത്ത് വന്നതിനു ശേഷം, സുഷാന്തിന്‍റേത് തൂങ്ങിമരണമാണെന്നും ശ്വാസതടസ്സമാണ് മരണകാരണമെന്നും പോലീസ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍, സുഷാന്തിന്‍റെ മരണത്തിനു കാരണക്കാരായവരെ കണ്ടെത്താനും അവര്‍ക്ക് ശിക്ഷ വാങ്ങി കൊടുക്കാനും സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്നാണ് ആരാധകരുടെ ആവശ്യം.