Annaatthe Review : രജിനികാന്ത് ആരാധകർക്ക് വൺ മാൻ ഷോ, സാധാരണ പ്രേക്ഷകർക്ക് അണ്ണാത്തൈ ടിവി സീരിയൽ
ചിത്രത്തിന്റെ ആദ്യ ഷോയ്ക്ക് ശേഷം ഇപ്പോൾ സോഷ്യൽ മീഡിയിൽ ഏറ്റവും കൂടുതൽ ചർച്ചയാകുന്നു സിനിമയുടെ അഭിപ്രായങ്ങളാണ്. ആദ്യ ഷോ കഴിഞ്ഞതിന് ശേഷം ഇപ്പോൾ രണ്ട് അഭിപ്രായങ്ങളാണ് അണ്ണൈത്തെ കുറിച്ച് സമൂഹ മാധ്യമങ്ങളിലുള്ളത്.
Chennai : കോവിഡും അതിനെ തുടർന്നുണ്ടായ പ്രതസന്ധികളിൽ അടഞ്ഞ കിടന്ന തിയറ്റർ വ്യവസായത്തെ ഉണർത്തുന്നതിനായി സൂപ്പർ സ്റ്റാർ രജിനികാന്തിന്റെ (Rajinikanth) അണ്ണാത്തൈ (Annaatthe) ബിഗ് സ്ക്രീനിലേക്കെത്തി. ദീപവാലി റിലീസിലെ (Diwali Release) ഏറ്റവും ശ്രദ്ധേയമായ തിയറ്റർ റിലീസ് ചിത്രമാണ് അണ്ണാത്തൈ. രജിനി സിനിമ തിയറ്ററിൽ എത്തുമ്പോഴുള്ള താരത്തിന്റെ ആവേശം ആരോടും പ്രത്യേകം എടുത്ത് പറയേണ്ട ആവശ്യമില്ല.
ചിത്രത്തിന്റെ ആദ്യ ഷോയ്ക്ക് ശേഷം ഇപ്പോൾ സോഷ്യൽ മീഡിയിൽ ഏറ്റവും കൂടുതൽ ചർച്ചയാകുന്നു സിനിമയുടെ അഭിപ്രായങ്ങളാണ്. ആദ്യ ഷോ കഴിഞ്ഞതിന് ശേഷം ഇപ്പോൾ രണ്ട് അഭിപ്രായങ്ങളാണ് അണ്ണൈത്തെ കുറിച്ച് സമൂഹ മാധ്യമങ്ങളിലുള്ളത്. ഒന്ന് രജിനിയുടെ വൺ മാൻ ഷോ എന്ന് പറയുന്ന ഫാൻസിന്റെ റിവ്യുവും. രണ്ടമതുള്ളത് രജിനി ചിത്രം വളരെ മോശമാണെന്നും സംവിധായകൻ ശിവ സിനിമ സംവിധാനം സീരിയൽ സംവിധാനം തുടങ്ങണമെന്നുമാണ്.
ALSO READ : Annaatthe : പക്ക രജിനി സ്റ്റൈൽ, അണ്ണാത്തൈയുടെ ട്രയലർ ഏറ്റെടുത്ത് ആരാധകർ
അഭിപ്രായങ്ങൾ എന്ത് തന്നെയാണെങ്കിലും തലൈവർ പടം തിയറ്ററിൽ തന്നെ പോയി കാണുമെന്ന് ഒരു വിഭാഗം പേർ സോഷ്യൽ മീഡിയിൽ കുറിച്ചിരിക്കുന്നത്. രജിനികാന്ത് കഥ തിരഞ്ഞെടുക്കുന്നതിൽ വൈകാരിക നിമിഷങ്ങൾ ഉണ്ടെങ്കിൽ ആ സിനിമ ഒഴിവാക്കണമെന്നാണ് ചിലർ ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്.
ALSO READ : Annaatthe Teaser : കട്ടകലിപ്പിൽ രജിനികാന്ത്, അണ്ണാത്തെയുടെ ടീസർ പുറത്ത് ഇറങ്ങി
ചിത്രത്തിന്റെ സമിശ്ര അഭിപ്രായങ്ങളാണ് സോഷ്യൽ മീഡിയയിൽ എങ്കിലും അണ്ണാത്തൈ ഒരു മാസ് എന്റർടെയ്നാറാണ്. ഇത് മാത്രം മതി ഒരു രജിനി ആരാധകൻ ചിത്രം ആസ്വദിക്കാൻ. അതോടൊപ്പം കൂടുതൽ കുടുംബ പ്രേക്ഷകരെ തിയറ്ററിലേക്കെത്തിക്കാൻ ഈ രജിനി ചിത്രത്തിന് സാധിച്ചേക്കും.
ALSO READ : Kaaval Release Date | സുരേഷ് ഗോപിയുടെ കാവൽ എത്തുന്നു, പുതിയ റിലീസ് തിയതി പ്രഖ്യാപിച്ചു
അപ്പോൾ നിങ്ങളോ, ചിത്രം കാണുന്നോ അതോ?
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...