അനൂപ് മേനോൻ കഥയെഴുതി റെണോലസ് റഹ്മാൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഓ സിൻഡ്രെല്ല. ചിത്രത്തിന്റെ ടീസർ അണിയറക്കാർ പുറത്തുവിട്ടു. അനൂപ് മേനോൻ തന്നെയാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. സിനിമാ റിവ്യൂസിനെ കുറിച്ച് സംസാരിക്കുന്ന രം​ഗമാണ് ടീസറിൽ കാണിച്ചിരിക്കുന്നത്. സിനിമാ ഒരുക്കുന്നതും അതിന്റെ മറ്റ് വശങ്ങളുമാണോ ചിത്രത്തിന്റെ പ്രമേയം എന്ന് വ്യക്തമല്ല.


COMMERCIAL BREAK
SCROLL TO CONTINUE READING

ബി​ഗ് ബോസ് സീസൺ 4ലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ ദിൽഷ പ്രസന്നൻ ആണ് ചിത്രത്തിലെ നായിക. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ശ്രദ്ധ നേടിയിരുന്നു. ദിൽഷയെ ആയിരുന്നു പോസ്റ്ററിൽ അവതരിപ്പിച്ചിരുന്നത്. മല്ലിക സുകുമാരൻ, നന്ദലാൽ കൃഷ്ണമൂർത്തി, മാലാ പാർവതി, അശ്വതി ശ്രീകാന്ത്, ശ്രുതി രജനികാന്ത്, ദിനേഷ് പ്രഭാകർ, പ്രശാന്ത് അലക്സാണ്ടർ, ബാദുഷ എൻ.എം, ശ്രീകാന്ത് മുരളി തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.



Also Read: Antony Movie: ജോഷിയുടെ സംവിധാനത്തിൽ വീണ്ടും ജോജു; “ആന്റണി” ടീസർ ഒക്ടോബർ 19നെത്തും


റെണോലസ് റഹ്മാൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനൂപ് മേനോൻ സ്റ്റോറീസിന്റെ ബാനറിൽ അനൂപ് മേനോൻ ആണ് ചിത്രം അവതരിപ്പിക്കുന്നത്. മഹാദേവൻ തമ്പിയാണ് ഛായാ​ഗ്രഹണം നിർവഹിക്കുന്നത്. ബാദുശ. എൻ.എം, സിയാൻ ശ്രീകാന്ത്, നിനോയ് വർ​ഗീസ്, ആൻണണി സ്റ്റീഫൻ തുടങ്ങിവരാണ് മറ്റ് അണിയറക്കാർ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.