ലോകമെമ്പാടും ആരാധകരുള്ള സിനിമാറ്റിക് യൂണിവേഴ്സാണ് മാർവൽ ചിത്രങ്ങൾ. ജനങ്ങളുടെ പ്രതീക്ഷകൾക്കപ്പുറം അതി​ഗംഭീര മേക്കിം​ഗും, അത്യുജ്ജല പ്രകടനങ്ങളുമാണ് മാർവൽ സിനിമകൾ ഉറപ്പു നൽകുന്നത്. ഇത്തവണയും ആ പതിവു തെറ്റിച്ചില്ല. മാർവൽ യൂണിവേഴ്സിലെ 31ാമത് ചിത്രമായ ആന്റ്-മാൻ ആന്റ് ദി വാസ്‌പ്: ക്വാണ്ടംമാനിയ ബോക്സ് ഓഫീസിൽ വലിയ വിജയം നേടി കഴിഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ത്യയിൽ ഏകദേശം 32 കോടിയോളം ചിത്രം നേടി എങ്കിൽ ഒഫീഷ്യൽ റിപ്പോർട്ട് അനുസരിച്ച്, ലോകമെമ്പാടുമുള്ള ബോക്‌സ് ഓഫീസിൽ ആന്റ്-മാൻ ആൻഡ് ദി വാസ്പ്: ക്വാണ്ടുമാനിയ $363.6 മില്യൺ സ്വന്തമാക്കി.


ALSO READ : Kannur Squad : പേരിന് മാറ്റമില്ല; മമ്മൂട്ടി കമ്പനി


മാർവൽ കോമിക്സിലെ രണ്ട് കഥാപാത്രങ്ങളായിരുന്നു ആന്റ്മാനും, വാസ്പും. പോൾ റൂഡ് (ആന്റ് മാൻ / സ്കോട്ട് ലാ‍ങ് ) , നിക്കോൾ ഇവഞ്ചലൈൻ ലില്ലി ( വാസ്പ്/ ഹോപ് പൈം ) എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 
 
അവഞ്ചേഴ്സ് - എന്റ് ​ഗെയ്മിനു ശേഷമുള്ള ചിത്രമായതിനിൽ തന്നെ ആന്റ്മാൻ എന്ന കഥാപാത്രം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയെന്നാണ് സിനിമ നിരൂപകർ വിലയിരുത്തുന്നത്. എന്നാൽ കഥയിലെ ചില പോരായ്മകൾ മറ്റ് മാർവൽ കഥാപാത്രങ്ങളുടെ അത്രയും ചലനങ്ങൾ സൃഷ്ടിക്കാൻ സാധിച്ചില്ല എന്നതാണ് സത്യം. മാത്രമല്ല ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും മാർവൽ സീരീസിലെ മോശം ചിത്രങ്ങളുടെ പട്ടികയിലാണ് ഈ ചിത്രം ഇടം നേടിയത്. ഇതൊരു വലിയ തിരിച്ചടിയാണ്. 


ആന്റ് മാൻ സീരീസിലെ മൂന്നാമത്തെ ചിത്രമാണ് ഇത്. മാത്രമല്ല ഈ ചിത്രത്തിലൂടെ മാർവൽ സിനിമാറ്റിക് യൂണിവേഴ്സിന്റെ 5ാം ഘട്ടത്തിന് തുടക്കം കുറിക്കുകയാണ്. ഈ കാരണങ്ങളാൽ വലിയ പ്രതീക്ഷകളുമായാണ് ചിത്രം പ്രദർശനത്തിനെത്തിയത്. വാരാന്ത്യത്തിൽ ചിത്രം പ്രതീക്ഷിച്ചതിലും കൂടുതൽ മോശമായെങ്കിലും വിദഗ്ധരുടെ അഭിപ്രായത്തിൽ ഇതൊരു നാഴികക്കല്ലാവുമെന്ന് കരുതുന്നു.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.