“പാപ്പൻ” എന്ന ചിത്രത്തിന് ശേഷം സംവിധായകൻ ജോഷി ഒരുക്കുന്ന “ആന്റണി”യുടെ ടീസർ ലോകേഷ് കനകരാജ് ചിത്രം 'ലിയോ'യ്ക്കൊപ്പം ഒക്ടോബർ 19ന് പുറത്തിറങ്ങും. ഐൻസ്റ്റീൻ മീഡിയക്ക് വേണ്ടി ഐൻസ്റ്റീൻ സാക് പോളും നെക്സ്റ്റൽ സ്റ്റുഡിയോ, അൾട്രാ മീഡിയ എന്റർടൈൻമെന്റ് എന്നീ ബാനറുകൾക്ക് വേണ്ടി സുശീൽ കുമാർ അഗ്രവാളും നിതിൻ കുമാറും രജത് അഗ്രവാളും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. രക്തബന്ധങ്ങൾക്കപ്പുറം മനുഷ്യർക്കിടയിലെ അസാധാരണ ആത്മബന്ധങ്ങൾ പ്രമേയമാകുന്ന ചിത്രം, വൈകാരികമായ അനുഭവമാണ് പ്രേക്ഷകർക്കായി കാത്തുവെച്ചിരിക്കുന്നതെന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന.


COMMERCIAL BREAK
SCROLL TO CONTINUE READING

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ പ്രേക്ഷകശ്രദ്ധ ആകർഷിച്ചിരുന്നു. നവംബർ 23നാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്. മലയാളത്തിന് പുറമെ, തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. ജോജു ജോർജ്, കല്യാണി പ്രിയദർശൻ, ചെമ്പൻ വിനോദ്, നൈല ഉഷ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇതിന് മുൻപ് ജോജുവിനേയും ചെമ്പൻ വിനോദിനേയും നൈല ഉഷയേയും അഭിനയിപ്പിച്ച് ജോഷി സംവിധാനം ചെയ്ത  “പൊറിഞ്ചു മരിയം ജോസ്” എന്ന ചിത്രത്തിന് വൻ വരവേൽപ്പാണ് പ്രേക്ഷകർക്കിടയിൽ നിന്ന് കിട്ടിയത്.


Also Read: Ganapath: കൃതി സനോൺ, അമിതാഭ് ബച്ചൻ ചിത്രം ഗണപത്; ട്രയ്ലർ എത്തീ


വീണ്ടുമൊരു ജോഷി സിനിമയിൽ അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ് താനെന്ന് ജോജു ജോർജ് പറഞ്ഞു. ജോഷിക്കൊപ്പം കല്യാണി പ്രിയദർശന്റെ ആദ്യ ചിത്രമാണ് 'ആന്റണി'. ഒരു പാൻ ഇന്ത്യൻ ജോഷി ചിത്രത്തിൽ അഭിനയിക്കാനുള്ള അവസരം വലിയ ഭാഗ്യമായാണ് കാണുന്നതെന്ന് കല്യാണി പറഞ്ഞു. അസാധാരണവും വ്യത്യസ്തവുമായിരിക്കും ഈ ചിത്രമെന്നാണ് കല്യാണിയുടെ വാക്കുകൾ.


രണദീവിന്റെ ഛായാഗ്രഹണവും ജെയ്ക്സ് ബിജോയുടെ സംഗീതവുമാണ് ചിത്രത്തിലെ മറ്റ് പ്രധാന ആകർഷണങ്ങൾ. എഡിറ്റർ ശ്യാം ശശിധരൻ, ക്രിയേറ്റിവ് കോൺട്രിബ്യുട്ടർ ആർ.ജെ. ഷാൻ എന്നിവരുൾപ്പെടുന്ന വലിയൊരു ടീമാണ് ജോഷിക്കൊപ്പം അണിനിരക്കുന്നത്. എൺപതുകളിൽ തുടങ്ങി, തൊണ്ണൂറുകളിലേതിന് സമാനമായി ഇപ്പോഴും മെഗാ ഹിറ്റ് ചിത്രങ്ങൾ ഒരുക്കുന്ന അപൂർവം മുതിർന്ന സംവിധായകരിൽ ഒരാളാണ് ജോഷി. ‘ആന്റണി’യുടെ അവതരണശൈലിയിൽ അദ്ദേഹം എന്തെല്ലാം മാറ്റങ്ങൾ കൊണ്ടുവരുമെന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.