Chaaver Movie: കിരൺ ആയി ആന്റണി വർഗീസ്; ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ട് `ചാവേർ` ടീം
തകർന്നുവീണൊരു കെട്ടിടത്തിന്‍റെ ഭിത്തിയിൽ വരച്ചുചേർത്തിരിക്കുന്ന രീതിയിലാണ് ആന്റണിയുടെ മുഖം പോസ്റ്ററിൽ കാണിച്ചിരിക്കുന്നത്. തെയ്യക്കോലം കെട്ടിയാടാനായി ഇരിക്കുന്നൊരാളും ഒരു നായയും പോസ്റ്ററിലുണ്ട്.
സൂപ്പർ ഹിറ്റ് സംവിധായകൻ ടിനു പാപ്പച്ചനും പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായ കുഞ്ചാക്കോ ബോബനും അർജുൻ അശോകനും ആന്‍റണി വർഗ്ഗീസും ഒന്നിച്ചെത്തുന്ന ചിത്രമാണ് ചാവേർ. പ്രഖ്യാപനം മുതൽ ഏവരും ആവേശപൂർവ്വം കാത്തിരുന്ന ചിത്രമാണ് 'ചാവേർ'. ഇപ്പോഴിതാ ആന്റണി വർഗീസ് ചിത്രത്തിൽ അവതരിപ്പിക്കുന്ന കിരൺ എന്ന കഥാപാത്രത്തിന്‍റെ ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. തകർന്നുവീണൊരു കെട്ടിടത്തിന്‍റെ ഭിത്തിയിൽ വരച്ചുചേർത്തിരിക്കുന്ന രീതിയിലാണ് ആന്റണിയുടെ മുഖം പോസ്റ്ററിൽ കാണിച്ചിരിക്കുന്നത്. തെയ്യക്കോലം കെട്ടിയാടാനായി ഇരിക്കുന്നൊരാളും ഒരു നായയും പോസ്റ്ററിലുണ്ട്.
സെപ്റ്റംബര്‍ 21ന് ആണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. ഒട്ടേറെ നിഗൂഢതകളും ഉദ്വേഗ ജനകമായ കഥാ മുഹൂർത്തങ്ങളുമായി ത്രില്ലും സസ്പെൻസും നിറച്ചുകൊണ്ടെത്തുന്ന സിനിമയാണ് ചാവേർ എന്നാണ് പുറത്തുവരുന്ന സൂചനകള്‍. പ്രധാന കഥാപാത്രങ്ങളുടെ ക്യാരക്ടർ ലുക്കുകളുമായി എത്തിയ സിനിമയുടെ റിലീസ് അനൗൺസ്‍മെന്‍റ് പോസ്റ്റർ സോഷ്യൽമീഡിയയിൽ അടുത്തിടെ സജീവ ചർച്ചയായിരുന്നു.
Also Read: Jawan Movie Box Office: പ്രതീക്ഷ 100 കോടിയിൽ, ജവാൻ ആദ്യ ദിനം നേടിയോ?
സിനിമയുടേതായി ഇറങ്ങിയ ടൈറ്റിൽ പോസ്റ്ററും ടീസറും ഫസ്റ്റ്‍ ലുക്കും മോഷൻ പോസ്റ്ററും ഏവരും ഇതിനകം ഏറ്റെടുത്തിട്ടുണ്ട്. ചാവേറി'ൽ കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്ന അശോകൻ എന്ന കഥാപാത്രത്തിന്‍റെ ലുക്കും അറ്‍ജുൻ അശോകൻ അവതരിപ്പിക്കുന്ന അരുൺ എന്ന കഥാപാത്രത്തിന്‍റെ സോഷ്യൽ മീഡിയ മുമ്പ് ഏറ്റെടുത്തിരുന്നു. ടിനു പാപ്പച്ചന്‍റെ മുൻ ചിത്രങ്ങളെക്കാൾ ഏറെ വ്യത്യസ്തമായ പ്രമേയം സംസാരിക്കുന്ന ചിത്രമായിരിക്കും 'ചാവേർ' എന്നാണ് ലഭിക്കുന്ന സൂചനകള്‍.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...