ഷാരൂഖ് ഖാൻ ചിത്രം ജവാൻ തീയ്യേറ്ററുകളിൽ റീലീസായി. ലോകമെമ്പാടുമുള്ള അഡ്വാൻസ് ബുക്കിംഗുകളിൽ നിന്നായി ചിത്രം ഇതിനകം 51.17 കോടി രൂപയാണ് നേടിയത്. ഇത് വഴി ഇന്ത്യയിൽ പഠാൻറെ ആദ്യ ദിന റെക്കോർഡ് മറികടക്കാൻ ചിത്രത്തിന് കഴിഞ്ഞു. മൾട്ടിപ്ലക്സുകളിൽ മാത്രം ഇതിനകം 3,91,000 ടിക്കറ്റുകളാണ് വിറ്റത്. ചിത്രത്തിൻെ ബജറ്റ് എത്രയെന്ന് പുറത്ത് വിടാൻ അണിയറ പ്രവർത്തകർ ആദ്യം വിസമ്മതിച്ചിരുന്നു. എന്നാൽ ഗൂഗിളിൽ ലഭ്യമാകുന്ന വിവരങ്ങൾ പ്രകാരം ചിത്രത്തിൻറെ ബജറ്റ് ഏകദേശം 300 കോടിയാണ്.
അതേസമയം ദേശീയ മൾട്ടിപ്ലക്സുകളിൽ ഏറ്റവും കൂടുതൽ അഡ്വാൻസ് കളക്ഷൻ നേടിയ ആദ്യ 10 ചിത്രങ്ങളിൽ ഒന്നാണ് ജവാനെന്ന് ട്രേഡ് അനലിസ്റ്റ് മനോബാല വിജയബാലൻ ട്വീറ്റ് ചെയ്തു. പ്രഭാസ് നായകനായ ബാഹുബലി 2 6,50,000 ടിക്കറ്റുകളുമായി ഒന്നാം സ്ഥാനത്തും 3,91,000 ടിക്കറ്റുകളുമായി ജവാൻ അഞ്ചാം സ്ഥാനത്തുമാണുള്ളത്.
അതേസമയം ചിത്രത്തിൻരെ ആദ്യ ദിനം ബോക്സോഫാസിൽ നിന്നും പ്രതീക്ഷിക്കുന്നത്. 100 കോടിയാണ്. പഠാന് ആദ്യ ദിനം ലഭിച്ചത് 60 കോടി രൂപയാണ്. അതേസമയം ചിത്രം ആദ്യ ആഴ്ചയിൽ തന്നെ കുറഞ്ഞത് 300 കോടിയെങ്കിലും നേടുമെന്നാണ് മറ്റൊരു പ്രവചനം. എന്നാൽ പരമാവധി 75 കോടിക്ക് മുകളിൽ പോവില്ലെന്നാണ് മറ്റൊരു കണക്ക്.
ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.നയൻതാര, വിജയ് സേതുപതി, സാന്യ മൽഹോത്ര, പ്രിയാമണി, സുനിൽ ഗ്രോവർ, യോഗി ബാബു, റിധി ദോഗ്ര തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.അറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് റെഡ് ചില്ലീസ് എന്റർടൈൻമെൻറാണ്.
'വിക്രം റാത്തോര്‍' മിന്നിച്ചുവെന്നാണ് 'ജവാൻ' പുറത്തിറങ്ങിയ ശേഷം ആദ്യം വരുന്ന പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്. അറ്റ്ലിയുടെ മാസ്റ്റർപീസ് ചിത്രമാണ് ജവാൻ എന്നും അഭിപ്രായങ്ങൾ ഉയരുന്നു. പല സര്‍പ്രൈസ് അതിഥികളും ചിത്രത്തിൽ എത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. അതേസമയം ബോക്സോഫാീസുകളിൽ നിന്നും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. 600 കോടിയെങ്കിലും ചിത്രം നേടുമെന്നാണ് പ്രവചനങ്ങൾ. എന്നാൽ ആദ്യ ദിന കളക്ഷൻ പേജുകൾ അപ്ഡേറ്റ് ചെയ്തിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...