Poovan Movie : പെപ്പയുടെ കുടുംബ ചിത്രമോ!!; പൂവൻ സക്കൻഡ് ലുക്ക്
Antony Varghese Poovan movie ചിത്രം ക്രിസ്മസ് റിലീസിന് തയ്യറാകുകയാണ്
കൊച്ചി : ആന്റണി വർഗീസ് പെപ്പെ നായകനായി എത്തുന്ന പുതിയ ചിത്രം പൂവന്റെ സക്കൻഡ് ലുക്ക് പുറത്ത് വിട്ടു. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ എല്ലാം ഉൾപ്പെടുത്തി കൊണ്ടുള്ള പോസ്റ്ററാണ് അണിയറ പ്രവർത്തകർ പങ്കുവച്ചിരിക്കുന്നത്. കൂടാതെ ഒരു പൂവൻ കോഴിയുമുണ്ട് സക്കൻഡ് ലുക്ക് പോസ്റ്ററിൽ. സൂപ്പർ ശരണ്യ സിനിമയിൽ അജിത്ത് മേനോൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടൻ വിനീത് വാസുദേവനാണ് പൂവൻ സംവിധാനം ചെയ്യുന്നത്. ചിത്രത്തിൻറെ ഷൂട്ടിങ് ജൂൺ പകുതിയോടെ പൂർത്തിയായിരുന്നു. പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്ന ചിത്രം ക്രിസ്മസ് റിലീസിന് തയ്യറാകുകയാണ്.
ഷെബിൻ ബേക്കർ പ്രൊഡക്ഷൻസ്, സ്റ്റക്ക് കൗ എന്നീ ബാനറുകളിലാണ് ചിത്രം എത്തുന്നത്. ഷെബിൻ ബേക്കറും, ഗിരീഷ് എഡിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൻറെ കഥ ഒരുക്കിയിരിക്കുന്നത് വരുൺ ധാരയാണ്. ചിത്രത്തിൻറെ ഛായാഗ്രഹണം നിർവഹിക്കുന്നത് സജിത് പുരുഷനാണ്.
ALSO READ : അണിയറയിൽ ഒരുങ്ങുന്നത് മാസോ അതോ ക്ലാസോ? മോഹൻലാൽ-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചു
ആന്റണി വർഗീസിന് പുറമെ സജ്ജിൻ ചെറുകായിൽ, വിനീത് വാസുദേവ്, വിനീത് വിശ്വം, വരുൺ ധാര, ഗിരീഷ് എഡി, മണിയൻ പിള്ള രാജു, റിങ്കു രണഡീർ, അനിഷിമ അനിൽകുമാർ, അഖില ഭാർഗവൻ, ബിന്ദു സതീഷ്കുമാർ, ആനീസ് എബ്രഹാം, സുനിൽ മേലേപുറം എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
എഡിറ്റർ ആകാശ് ജോസഫ് വര്ഗീസ്. സംഗീതം നല്കിയിരിക്കുന്നത് മിഥുൻ മുകുന്ദൻ. ആര്ട്ട് ഡിറ്റക്ടർ സാബു മോഹൻ. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് പൂവൻ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...