കൊച്ചി :  ആന്റണി വർഗീസ് പെപ്പെ കേന്ദ്ര കഥാപാത്രമായി എത്തുന്ന ആനപ്പറമ്പിലെ വേൾഡ് കപ്പ് എന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. നവാഗതനായ നിഖിൽ പ്രംരാജ് സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബർ 21 തിയറ്ററുകളിൽ റിലീസ് ചെയ്യും. ഫുട്ബോൾ പശ്ചാത്തലത്തിൽ ഇറങ്ങുന്ന ചിത്രത്തിൽ ഇന്ത്യൻ ഇതിഹാസം ഐ.എം വിജയൻ ഉൾപ്പെടെയുള്ളവർ പ്രധാനവേഷത്തിൽ എത്തുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

അച്ചാപ്പു മൂവി മാജിക്കന്റെയും മാസ് മീഡിയ പ്രൊഡക്ഷന്റെയും ബാനറിൽ സ്റ്റാൻലി സിഎസും ഫൈസൽ ലത്തീഫും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഫുട്ബോള്‍ പശ്ചാത്തലത്തിൽ ഒരുക്കുന്ന ഒരു ഒരു ഫീല്‍ ഗുഡ് എന്‍റര്‍ടെയ്‍നര്‍ ആയിരിക്കും ചിത്രം. 


ALSO READ : Suresh Gopi : 'താടി വളർത്തിയും ഡേറ്റ് കൊടുത്തും എന്റെ 150 ദിവസം വെറുതെ പോയി'; ഒറ്റക്കൊമ്പന്റെ അണിയറപ്രവർത്തകർക്കതെിരെ സുരേഷ് ഗോപി



സംവിധായകനായ നിഖിൽ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിനെ ഫാന്‍റസി സ്പോര്‍ട്‍സ് ഡ്രാമയെന്നാണ് അണിയറ പ്രവർത്തകർ വിശേഷിപ്പിച്ചിരിക്കുന്നത്. ഫുട്ബോളിനെ സ്നേഹിക്കുന്ന ഉത്തരകേരളത്തിലെ ഒരു ഗ്രാമത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഫുട്ബോൾ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു കുട്ടിയുടെ ജീവിതത്തിലേക്ക് ഒരു അപ്രതീക്ഷിത അതിഥി എത്തുന്നതും, തുടർന്നുണ്ടാകുന്ന മാറ്റങ്ങളുമാണ് ചിത്രത്തിൻറെ പ്രമേയം.


ചിത്രത്തിൽ ആന്റണി വർഗീസ്, ഐഎം വിജയൻ എന്നിവരെ കൂടാതെ ടി ജി രവി, ബാലു വര്‍ഗീസ്, ആദില്‍ ഇബ്രാഹിം, നിഷാന്ത് സാഗര്‍, ലുക്മാന്‍, ജോപോള്‍ അഞ്ചേരി, കമന്റേറ്റർ ഷൈജു ദാമോദരൻ, അര്‍ച്ചന വാസുദേവ്, ജെയ്‍സ് ജോസ്, ആസിഫ് സഹീര്‍, ദിനേശ് മോഹന്‍, ഡാനിഷ് എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ചിത്രത്തിലെ ഹിഷാം അബ്‍ദുള്‍ വഹാബ് ആലപിച്ച ഗാനം ഇതിനോടകം ശ്രദ്ധ നേടിയിരുന്നു. 


ALSO READ : Theerppu Movie OTT : തിയറ്ററിൽ തീർത്തു, ഇനി ഒടിടിയിൽ; തീർപ്പ് ഒടിടി റിലീസ് പ്രഖ്യാപിച്ചു


ചിത്രത്തിൻറെ  ഛായാഗ്രഹണം നിർവഹിക്കുന്നത് ഫായിസ് സിദ്ദിഖാണ്. ചിത്രത്തിൻറെ എഡിറ്റിംഗ് നിർവഹിക്കുന്നത് നൗഫല്‍ അബ്‍ദുള്ളയും, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷയുമാണ്. , മേക്കപ്പ് ജിത്തു പയ്യന്നൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ പ്രേംനാഥ്, പ്രൊഡക്റ്റ് ഡിസൈനര്‍ അനൂട്ടന്‍ വര്‍ഗീസ്, വസ്ത്രാലങ്കാരം അരുണ്‍ മനോഹര്‍, പി ആർ ഒ മഞ്ജു ഗോപിനാഥ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.