മലയാളികളുടെ പ്രിയ നടിയാണ് അനുസിത്താര (Anusithara).  സാധാരണ നടിമാർ കല്യാണത്തിന് മുൻപ് വെള്ളിത്തിരയിൽ തിളങ്ങുമെങ്കിൽ അനു തിളങ്ങിയത് വിവാഹത്തിന് ശേഷമാണ് എന്നതാണ് താരത്തിന്റെ പ്രത്യേകത.  മാത്രമല്ല ഒരു നാടൻ ഭംഗിയാണ് താരത്തിന്റെ പ്രത്യേകത.  


COMMERCIAL BREAK
SCROLL TO CONTINUE READING

കൊറോണ മഹാമാരി കാരണം രാജ്യത്ത് lock down ആരംഭിച്ചപ്പോൾ വെറുതേയിരുന്ന് സമയം കളയണ്ട എന്നുവെച്ച് അനുസിത്താര ഒരു YouTube ചാനൽ ആരംഭിച്ചിരുന്നു.  അതിലൂടെ നിരവധി നൃത്തങ്ങളും, പാട്ടും, നാട്ടിലെ വിശേഷങ്ങളുമായി താരം സജീവമാണ്.  അനുസിത്താരയുടേത് ഒരു കലാകുടുംബമാണ്. 


Also read: ചലച്ചിത്ര താരം മൃദുല മുരളി വിവാഹിതയായി


അച്ഛൻ  നാടക നടനും അമ്മ നർത്തകിയും സഹോദരി നർത്തകിയും ഗായികയുമാണ്.  ഇപ്പോൾ വിദ്യാരംഭ ദിവസം താരം ഒരുക്കിയ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.  


അനുസിത്താരയുടെ സഹോദരിയായ അനുസൊനാരയുടെ പാട്ടിനൊപ്പം ചന്ദനം ചെയ്യുന്ന വീഡിയോയാണിത്.  കൂടെ അമ്മയും മറ്റ് രണ്ടുപേരും ഉണ്ട്.  വളരെ ചെറിയ ഒരു വീഡിയോ വളരെയധികം ശ്രദ്ധനേടിയിരിക്കുകയാണ്.   ഫാഷൻ ഫോട്ടോഗ്രാഫർ വിഷ്ണുവാണ് അനുസിത്താരയുടെ ഭർത്താവ്.  


വീഡിയോ കാണാം: