ചലച്ചിത്ര താരം മൃദുല മുരളി വിവാഹിതയായി

പരസ്യ കമ്പനിയിൽ ജോലി ചെയ്ത വരികയാണ് നിതിൻ. 

Written by - Sneha Aniyan | Last Updated : Oct 29, 2020, 02:04 PM IST
  • കഴിഞ്ഞ ഡിസംബറിലായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം.
ചലച്ചിത്ര താരം മൃദുല മുരളി വിവാഹിതയായി

ചലച്ചിത്ര താരം മൃദുല മുരളി വിവാഹിതയായി. നിതിൻ വിജയനാണ് മൃദുലയുഎ വരൻ. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം. COVID 19  മാർഗനിർദേശങ്ങൾ പാലിച്ചാണ് വിവാഹ ചടങ്ങുകൾ നടന്നത്. പരസ്യ കമ്പനിയിൽ ജോലി ചെയ്ത വരികയാണ് നിതിൻ.

കഴിഞ്ഞ ഡിസംബറിലായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. മൃദുലയുടെ അടുത്ത സുഹൃത്തുക്കളായ ഭാവന(Bhavana), രമ്യ നമ്പീശൻ, ഷഫ്‌ന, ശരണ്യ മോഹൻ, ശിൽപ്പ ബാലാ, സയനോര, അമൃത സുരേഷ് എന്നിവർ പങ്കെടുത്ത വിവാഹ  നിശ്ചയ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.

ALSO READ | നടി മേഘ്‌നാ രാജിന് ആണ്‍കുഞ്ഞ്, ചീരു തിരികെയെത്തിയതായി ധ്രുവ് സര്‍ജ

2009ൽ  റിലീസ് ചെയ്ത  റെഡ് ചില്ലീസ് എന്ന ചിത്രത്തിലൂടെ  മലയാള സിനിമയിൽ അരങ്ങേറിയ മൃദുല അവതാരക എന്ന നിലയിലും ശ്രദ്ധേയയാണ്. എൽസമ്മ എന്ന ആൺകുട്ടി, 10.30 am ലോക്കൽ കോൾ, അയാൾ ഞാനല്ല തുടങ്ങിയ ചിത്രങ്ങളിലും താരം വേഷമിട്ടിട്ടുണ്ട്.

More Stories

Trending News