ഇന്ദ്രജിത്ത് സുകുമാരൻ, വിഷ്‌ണു ഉണ്ണികൃഷ്‌ണൻ ചിത്രം `അനുരാധ ക്രൈം നമ്പർ 59/ 2019`; ആദ്യ ലിറിക്കൽ വീഡിയോ
ഹരിശ്രീ അശോകൻ, അനിൽ നെടുമങ്ങാട്, ഹരീഷ് കണാരൻ, രമേഷ് പിഷാരടി, സന്തോഷ് കീഴാറ്റൂർ, സുരഭി സന്തോഷ്, ബേബി അനന്യ, ഗോപി കൃഷ്‌ണ, പൊന്നമ്മ ബാബു, മനോഹരി ജോയ് തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു.
ഇന്ദ്രജിത്ത് സുകുമാരൻ, വിഷ്‌ണു ഉണ്ണികൃഷ്‌ണൻ, അനു സിത്താര, സുരഭി ലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ഷാൻ തുളസീധരൻ രചനയും സംവിധാനവും ചെയുന്ന ഏറ്റവും പുതിയ ചിത്രമാണ് അനുരാധ ക്രൈം നമ്പർ.59/ 2019. ചിത്രത്തിന്റെ ആദ്യ ലിറിക്കൽ വീഡിയോ പൃഥ്വിരാജ് പുറത്തിറക്കി. സിത്താര കൃഷ്ണകുമാറാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗോൾഡൻ എസ് പിക്ച്ചേഴ്‌സിൻ്റെ ബാനറിൽ ഷെരിഫ് എം.പി, ശ്യാം കുമാർ എസ്, സിനോ ജോൺ തോമസ് എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. ഡിക്സൺ പൊടുത്താസ് ആണ് ചിത്രത്തിൻ്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. സസ്പൻസ് ത്രില്ലർ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഷാൻ തുളസീധരന്റേതാണ്.
ഹരിശ്രീ അശോകൻ, അനിൽ നെടുമങ്ങാട്, ഹരീഷ് കണാരൻ, രമേഷ് പിഷാരടി, സന്തോഷ് കീഴാറ്റൂർ, സുരഭി സന്തോഷ്, ബേബി അനന്യ, ഗോപി കൃഷ്‌ണ, പൊന്നമ്മ ബാബു, മനോഹരി ജോയ് തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി നിർവഹിക്കുന്നു. സന്ദീപ് സുധയുടെ വരികൾക്ക് അരുൺ രാജ് സംഗീതം പകരുന്നു. സംഭാഷണം- ജോസ് തോമസ് പോളക്കൽ, പ്രൊഡക്ഷൻ കൺട്രോളർ- സതീഷ് കാവിൽകോട്ട, എഡിറ്റർ- ശ്യാം ശശിധരൻ, പശ്ചാത്തല സംഗീതം- 4 മ്യൂസക് ആണ്.
Also Read: Nna Thaan Case Kodu: പട്ടി കടിക്കുന്നതിന് തൊട്ട് മുമ്പ്!!! ന്നാ താൻ കേസ് കൊട് മേക്കിംഗ് വീഡിയോ
ആർട്ട്- സുരേഷ് കൊല്ലം, മേക്കപ്പ്- സജി കൊരട്ടി, വസ്ത്രാലങ്കാരം- അരുൺ മനോഹർ, സ്റ്റിൽസ്- രാംദാസ് മാത്തൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- അരുൺലാൽ കരുണാകരൻ, അസ്സോസിയേറ്റ് ഡയറക്ടർ- സക്കീർ ഹുസ്സൈൻ, സോണി ജി.എസ് കുളക്കൽ, അസിസ്റ്റന്റ് ഡയറക്ടർ- അമീർ അഷ്‌റഫ് ,ശിവനുദ്രൻ ,മാർട്ടിൻ, പ്രൊഡക്ഷൻ എക്സിക്യൂറ്റീവ്- ശിവൻ പൂജപ്പുര, സൗണ്ട് ഡിസൈൺ- ചാൾസ്, സൗണ്ട് മിക്സിങ്ങ്- ജിജു മോൻ ടി ബ്രൂസ്, ഫിനാൻസ് കൺട്രോളർ- അനിൽ ആമ്പലൂർ, പ്രൊഡക്ഷൻ മാനേജർ- വിനോദ് എ, സ്റ്റിൽസ രാംദാസ് മാത്തൂർ, പി.ആർ.ഒ- പി. ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...