Anushka Sharma As Jhulan Goswami | അനുഷ്ക ശർമ വൻ തിരിച്ചു വരവിന് ഒരുങ്ങുന്നു; അനുഷ്ക എത്തുന്നത് ക്രിക്കറ്റ് താരത്തിന്റെ വേഷത്തിൽ
Netlfix നിർമിക്കുന്ന ചിത്രത്തിന്റെ പ്രഖ്യാപന വീഡിയോ പുറത്ത് വിട്ടു.
ഇന്ത്യൻ വനിത പേസർ ജൂലൻ ഗോസ്വാമിയുടെ ജീവിതം സിനിമയാകുന്നു (Jhulan Goswami Biopic). ഛക്ദ എക്സ്പ്രസ് (Chakda Express) എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം അനുഷ്ക ശർമയാണ് (Anushka Sharma) ജൂലൻ ഗോസ്വാമിയുടെ വേഷത്തിൽ എത്തുന്നത്. ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ് (Netflix) നിർമിക്കുന്ന ചിത്രത്തിന്റെ പ്രഖ്യാപന വീഡിയോ പുറത്ത് വിട്ടു.
ഉടൻ ചിത്രീകരണം ആരംഭിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് പ്രോസിത് റോയിയാണ്. അഭിഷേക് ബാനർജിയാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
അനുഷ്ക ശർമ-വിരാട് കോലി ദമ്പതികൾക്ക് കുഞ്ഞ് പിറന്നതിന് ശേഷം വെള്ളിത്തിരയിലേക്ക് നടി തിരച്ചെത്തുന്ന ആദ്യ ചിത്രമാണ് ഛക്ദേ എക്സ്പ്രസ്. അനുഷ്കയ്ക്കൊപ്പം മറ്റ് ഇന്ത്യൻ താരങ്ങളെ ആരൊക്കെയാണ് അവതരിപ്പിക്കുന്നതെന്ന് പുറത്ത് വിട്ടിട്ടില്ല.
ALSO READ : മകള്‍ വാമികയ്ക്കൊപ്പം അനുഷ്ക ശര്‍മയും വിരാട് കോഹ്ലിയും മുംബൈ വിമാനത്താവളത്തില്‍
കർണേഷ് ശർമ നിർമിക്കുന്ന ചിത്രത്തിന്റെ സമ്പൂർണ അവകാശം നെറ്റ്ഫ്ലിക്സിനാണ്. പശ്ചിമ ബംഗാൾ സ്വദേശിനിയായിരുന്ന ജൂലൻ മുൻ ഇന്ത്യൻ ക്യാപ്റ്റൻ കൂടിയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...