മൂന്നു വയസ്സുകാരിയെ പീഡിപ്പിച്ച് കൊന്ന കേസില്‍ രൂക്ഷമായി പ്രതികരിച്ച് അനുഷ്ക
ഇനിയൊരാള്‍ക്കും അത്തരമൊരു കുറ്റം ചെയ്യാന്‍ തോന്നാത്തവിധമുള്ള ശിക്ഷ അക്രമികള്‍ക്ക് നല്‍കണമെന്നും അനുഷ്‌ക ആവശ്യപ്പെട്ടു.
ജംഷഡ്പൂരില്‍ മൂന്നു വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തില്‍ പ്രതികള്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് അനുഷ്‌ക ശര്‍മ്മ രംഗത്ത്.
സാമൂഹ്യമാധ്യമത്തിലൂടെയായിരുന്നു അനുഷ്‌കയുടെ പ്രതികരണം. ഇനിയൊരാള്‍ക്കും അത്തരമൊരു കുറ്റം ചെയ്യാന്‍ തോന്നാത്തവിധമുള്ള ശിക്ഷ അക്രമികള്‍ക്ക് നല്‍കണമെന്നും അനുഷ്‌ക ആവശ്യപ്പെട്ടു.
ജംഷഡ്പുരില്‍ റെയില്‍വെ സ്റ്റേഷനില്‍ അമ്മയുടെ അരികെ കിടന്നുറങ്ങുകയായിരുന്ന മൂന്ന് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത സംഭവം മനുഷ്യത്വരഹിതവും അധമവുമാണെന്നും ദേഷ്യം സഹിക്കവയ്യാതെ തന്‍റെ ശരീരം വിറയ്ക്കുന്നുവെന്നും. ഭീതികരമായ സംഭവമാണിതെന്നും അനുഷ്ക ട്വീറ്റ് ചെയ്തു.
ഈ പൈശാചിക കൃത്യം ചെയ്തവരെ എത്രയും പെട്ടെന്ന് നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെടുന്ന അനുഷ്ക ഇത്തരം പ്രവൃത്തി ചെയ്യാന്‍ ആരും മുതിരാത്ത വിധത്തിലുള്ള ശിക്ഷവേണം ഇവര്‍ക്ക് നല്‍കേണ്ടതെന്നും ആവശ്യപ്പെട്ടു.