കൊല്ലം: ക്രിസ്മസ് - ന്യൂ ഇയർ സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന പരിശോധനകളിൽ മയക്കുമരുന്ന് കണ്ടെടുത്ത് എക്സൈസ്. സംഭവത്തിൽ കോടംത്തുരുത്ത് സ്വദേശി റെയ്ഗൻ ബാബുവിനെ (29 വയസ്) പൊലീസ് പിടികൂടി. 4.329 ഗ്രാം മെത്താംഫിറ്റാമിനും ഇയാളുടെ പക്കൽ നിന്നും പിടികൂടിയിട്ടുണ്ട്. കുത്തിയതോട് എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ഗിരീഷ് പി സിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. നീണ്ടകര ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് റെയ്ഗൻ ബാബുപിടിയിലായത്. പ്രിവന്റ്റീവ് ഓഫീസർ (ഗ്രേഡ്) ലാൽജി കെ എസ്, സിവിൽ എക്സൈസ് ഓഫീസർമാരായ കലേഷ് കെ ടി, വിപിൻ വി കെ, വിഷ്ണുദാസ് എം ടി, വനിതാ സിവിൽ എക്സൈസ് ഓഫീസർ റോസമ്മ തോമസ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
കൊട്ടാരക്കര എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ബാബു പ്രസാദിന്റെ നേതൃത്വത്തിൽ മയിലാടും പാറ ഭാഗത്ത് നടന്ന മറ്റൊരു പരിശോധനയിൽ 4.182 ഗ്രാം മെത്താംഫിറ്റാമിനുമായി മയിലാടും പാറ സ്വദേശി ജെറിൻ ജോസഫ് (23 വയസ്) പിടിയിലായി. അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) അരുൺ യു, സിവിൽ എക്സൈസ് ഓഫീസർമാരായ അരുൺ ബാബു, സിവിൻ സജി ചെറിയാൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ സൗമ്യ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ മുബീൻ എന്നിവരും കേസെടുത്ത സംഘത്തിലുണ്ടായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.