Anweshippin Kandethum Movie: മാസ് പൊലീസല്ല; എൻഗേജിങ് ത്രില്ലർ പോലീസ് സ്റ്റോറി ; അന്വേഷിപ്പിൻ കണ്ടെത്തും പ്രേക്ഷക പ്രതികരണം
Anweshippi Kandethum Movie: മറിച്ച് ഒരു സീരിയസ് ക്രൈം ത്രില്ലർ റിയലായി ഷൂട്ട് ചെയ്ത ഫീൽ കിട്ടികൊണ്ടാണ് സിനിമ ട്രീറ്റ് ചെയ്തിരിക്കുന്നത് എന്നാണ് അഭിപ്രായം.
കേരളത്തെ നടുക്കിയ ഒരു കൊലപാതകവും അതിന് പിന്നിലെ ദുരൂഹതകളും നിഗൂഢതകളുമൊക്കെയായി ടൊവിനോ തോമസ് ചിത്രം 'അന്വേഷിപ്പിൻ കണ്ടെത്തും' സിനിമയുടെ ആദ്യ ഷോ കഴിയുമ്പോൾ ഗംഭീര അഭിപ്രായവുമായി പ്രേക്ഷകർ. പോലീസ് കഥാപാത്രമായി ഇതുവരെ കാണാത്ത ലുക്കിലാണ് ചിത്രത്തിൽ ടൊവീനോയെ അവതരിപ്പിക്കുന്നത്. കൽക്കി പോലെ ടോവിനോയുടെ ഒരു മാസ്സ് പോലീസ് വേഷമല്ല ഇത്.
മറിച്ച് ഒരു സീരിയസ് ക്രൈം ത്രില്ലർ റിയലായി ഷൂട്ട് ചെയ്ത ഫീൽ കിട്ടികൊണ്ടാണ് സിനിമ ട്രീറ്റ് ചെയ്തിരിക്കുന്നത് എന്നാണ് അഭിപ്രായം. ടോവിനോ കഥാപാത്രത്തെ മികച്ചതാക്കി അവതരിപ്പിച്ചുവെന്നും ടോവിനോയുടെ കരിയറിലെ മികച്ച ചിത്രങ്ങളിൽ ഒന്നാണ് അന്വേഷിപ്പിൻ കണ്ടെത്തും എന്നും അഭിപ്രായങ്ങൾ. ഹൈറേഞ്ചിന്‍റെ പശ്ചാത്തലത്തിൽ ഒരു ഇമോഷണൽ ഇൻവെസ്റ്റിഗേഷൻ ഡ്രാമയായി ഒരുക്കിയിരിക്കുന്ന ചിത്രം മലയാളത്തിൽ പുതുമയുള്ളൊരു കുറ്റാന്വേഷണ ചിത്രമാണ്.
ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ചിത്രം തീയറ്റര്‍ ഓഫ് ഡ്രീംസിന്‍റെ ബാനറില്‍ ഡോൾവിൻ കുര്യാക്കോസ്, ജിനു വി. എബ്രാഹാം, വിക്രം മെഹ്‍റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. തിരക്കഥയൊരുക്കിയിരിക്കുന്നത് ജിനു വി എബ്രാഹാമാണ്. പൃഥ്വിരാജ് ചിത്രം 'കാപ്പ'യുടെ മികച്ച വിജയത്തിനു ശേഷം തീയേറ്റർ ഓഫ് ഡ്രീംസ് നിർമ്മിക്കുന്ന ചിത്രം കൂടിയാണ് 'അന്വേഷിപ്പിൻ കണ്ടെത്തും'എന്ന പ്രത്യേകതയുമുണ്ട്.
ALSO READ: മാതങ്കിയെ കാണാൻ വാലിബനെത്തുമോ..? സുചിത്ര നായർ അഭിമുഖം
വൻ താരനിരയും സംഭവ ബഹുലങ്ങളായ നിരവധി മുഹൂർത്തങ്ങളും കോർത്തിണക്കി വിശാലമായ ക്യാൻവാസിലാണ് സിനിമയുടെ അവതരണം. ചിത്രത്തിൽ ടൊവിനോയ്ക്ക് പുറമെ സിദ്ദിഖ്, ഇന്ദ്രൻസ്, ഷമ്മി തിലകൻ ബാബുരാജ്, പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ, വെട്ടുകിളി പ്രകാശ്, രമ്യാ സുവി (നൻ പകൽ മയക്കം ഫെയിം) എന്നിവർ പ്രധാന താരങ്ങളായെത്തുന്നു. എല്ലാവരും അവർ അവരുടെ വേഷങ്ങൾ ഗംഭീരമാക്കി..
സിനിമയുടെ സംഗീതമൊരുക്കുന്നത് തെന്നിന്ത്യയിലെ ശ്രദ്ധേയനായ സംഗീത സംവിധായകൻ സന്തോഷ് നാരായണനാണ്. ഛായാഗ്രഹണം 'തങ്കം' സിനിമയുടെ ക്യാമറമാനായിരുന്ന ഗൗതം ശങ്കറാണ്. എഡിറ്റിംഗ്: സൈജു ശ്രീധർ, കലാ സംവിധാനം: ദിലീപ് നാഥ്, മേക്കപ്പ്: സജീ കാട്ടാക്കട, കോസ്റ്റ്യും ഡിസൈൻ: സമീറ സനീഷ്, പ്രൊഡക്ഷൻ കൺട്രോളർ: സഞ്ജു ജെ, പി ആർ ഒ: ശബരി, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്‍റ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ