കനേഡിയൻ പ്രൊഡക്ഷന്‍ കമ്പനിയായ ക്യാന്‍റ്ലൂപ്പ് മീഡിയ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ മലയാളത്തിലെ യുവനടന്‍ അപ്പാനി ശരത്ത് ആദ്യമായി കഥയെഴുതി സംവിധാനം ചെയ്ത വെബ്സീരീസ് 'മോണിക്ക'യുടെ ട്രെയ്ലര്‍ റിലീസ് ചെയ്തു. പ്രശസ്ത താരങ്ങളായ ദുല്‍ഖര്‍ സല്‍മാന്‍,  ഇന്ദ്രജിത്ത്, ടിനി ടോം. എന്നിവരുടെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ട്രെയ്ലര്‍ പുറത്തുവിട്ടത്.


COMMERCIAL BREAK
SCROLL TO CONTINUE READING

റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം സോഷ്യല്‍മീഡിയയില്‍ ട്രെയ്ലര്‍ തരംഗമായിക്കഴിഞ്ഞു. അപ്പാനി ശരത്തും  ഭാര്യ രേഷ്മയും ആദ്യമായി വെള്ളിത്തിരയിലെത്തുന്ന കൗതുകം കൂടിയാണ് മോണിക്ക. ഇരുവരുമാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങള്‍. പ്രശസ്ത ചലച്ചിത്ര താരങ്ങള്‍ അണിനിരക്കുന്ന മലയാളത്തിലെ ആദ്യത്തെ വെബ്സീരീസ് എന്ന പുതുമയും മോണിക്കയ്ക്കുണ്ട്.


ALSO READ: Kareena Kapoor: തൈമൂറിന്‍റെ കുഞ്ഞനിയന്‍ 'Jeh', രണ്ടാമത്തെ മകന് പേരിട്ട് കരീനയും സെയ്ഫ് അലി ഖാനും


ഒരു സൗഹൃദക്കൂട്ടായ്മയില്‍ പിറവിയെടുത്ത വെബ്സീരീസ് കൂടിയാണിത്.കുടുംബ ജീവിതത്തിലെ രസകരമായ സംഭവങ്ങളെ കോര്‍ത്തിണക്കി ഒരുക്കുന്ന മോണിക്ക ഉടനെ പ്രേക്ഷകരിലേക്കെത്തും. പത്ത് എപ്പിസോഡുകളുള്ള മോണിക്ക കാനഡയിലും കേരളത്തിലുമായിട്ടാണ് ചിത്രീകരിച്ചത്. 


ലോക്ഡൗണ്‍ സമയത്ത് കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായി പാലിച്ചുകൊണ്ടായിരുന്നു മോണിക്കയുടെ ചിത്രീകരണം. താരദമ്പതികളുടെ കളിയും ചിരിയും നിറഞ്ഞ ഒട്ടേറെ കാഴ്ചാനുഭവങ്ങള്‍ നമുക്കുണ്ടെങ്കിലും അതില്‍നിന്നെല്ലാം ഏറെ കൗതുകവും തമാശയും നിറഞ്ഞതാണ് അപ്പാനി ഒരുക്കുന്ന 'മോണിക്ക'. 


ALSO READ: Saif Ali Khan, Yami Gautam ചിത്രം Bhoot Police ഒടിടി റിലീസിന് ഒരുങ്ങുന്നു; സെപ്റ്റംബർ 17 ന് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് എത്തുന്നത്


ചിരിയും ചിന്തയും കൂട്ടിയിണക്കി നിത്യജീവിതത്തിലെ കൊച്ചുകൊച്ചു മുഹൂര്‍ത്തങ്ങളിലൂടെയാണ് ചിത്രത്തിന്‍റെ കഥ പുരോഗമിക്കുന്നത്. തമാശയാണ് മോണിക്കയുടെ പ്രമേയം.  അപ്പാനി ശരത്ത് , രേഷ്മ ശരത്ത്, സിനോജ് വര്‍ഗ്ഗീസ്, മനു എസ് പ്ളാവിള, കൃപേഷ് അയ്യപ്പന്‍കുട്ടി, (കണ്ണന്‍), ഷൈനാസ് കൊല്ലം,എന്നിവരാണ് മോണിക്കയിലെ അഭിനേതാക്കള്‍  രചന, സംവിധാനം- അപ്പാനി ശരത്ത്  നിര്‍മ്മാണം-വിഷ്ണു, തിരക്കഥ, സംഭാഷണം- മനു എസ് പ്ലാവില, ക്യാമറ-സിബി ജോസഫ്,  പി ആര്‍ ഒ- പി ആര്‍ സുമേരന്‍ 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക