Mumbai : സൈഫ് അലി ഖാന്റെ (Saif Ali Khan) ഏറ്റവും പുതിയ ചിത്രം ഭൂത് പൊലീസ് (Bhoot Police) ഒടിടി റിലീസിന് ഒരുങ്ങുകയാണ്. ചിത്രം ഒടിടി പ്ലാറ്റ്‌ഫോമായ (OTT Platform) ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് (Disney + Hotstar) റിലീസ് ചെയ്യുന്നത്. ചിത്രം സെപ്തംബര് 7 ന് പ്രേക്ഷകരിലേക്ക് എത്തുമെന്ന് താരങ്ങൾ സാമൂഹിക മാധ്യമ അക്കൗണ്ടുകൾ വഴി അറിയിച്ചിട്ടുണ്ട്. വൻ താരനിരയാണ് ചിത്രത്തിൻറെ ഏറ്റവും വലിയ പ്രത്യേകത.
Ab baari hai bhooton ke darne ki! #BhootPolice arriving this 17th September on #DisneyPlusHotstarMultiplex#SaifAliKhan @arjunk26 @Asli_Jacqueline @yamigautam @jaavedjaaferi @RameshTaurani @puriakshai #PavanKirpalani #JayaTaurani @tipsofficial #12thStreetEntertainment pic.twitter.com/LOgBh44kb4
— Disney+HotstarVIP (@DisneyplusHSVIP) July 9, 2021
ചിത്രം (Bhoot Police) പവൻ കിർപലാനി ആണ് സംവിധാനം ചെയ്യുന്നത്. ആദ്യം ചിത്രം സെപ്റ്റംബർ 10 ന് തീയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും പിന്നീട് ഒടിടി റിലീസ് ആണെന്ന് അറിയിക്കുകയായിരുന്നു.
യാമി ഗൗതമും, (Yami Gautham) ജാക്വലിൻ ഫെർണാണ്ടസും അർജുൻ കപൂറും സിനിമയിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഈ നാൽവർ സംഘം പ്രേതത്തെ പിടിക്കാൻ പോകുന്നതും അനുബന്ധ സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. സൈഫ് അലി ഖാനാണ് (Saif Ali Khan) സംഘത്തിന്റെ തലവനായി എത്തുന്നതെന്നാണ് പോസ്റ്റർ സൂചിപ്പിക്കുന്നത്.
ALSO READ: Saif Ali Khan ചിത്രം ഭൂത് പൊലീസ് OTT പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യാനൊരുങ്ങുന്നു
ഫെബ്രുവരി 5 നാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയത്. ചിത്രം നിർമ്മിച്ചിരിക്കുന്നത് രമേഷ് തൗറാനിയും അക്ഷയ് പുരിയുമാണ്. ചിത്രത്തിന്റെ കോ പ്രൊഡ്യൂസറായി ജയാ തൗറാനിയും എത്തുന്നുണ്ട്.
ALSO READ: Tapsee Pannu ചിത്രം Haseen Dillruba നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യും; ടീസർ പുറത്ത് വിട്ടു
"ഭൂത് പൊലീസ് " കൂടാതെ യാമി ഗൗതം അഭിഷേക് ബച്ചനോടൊപ്പം (Abhishek Bachchan) ദസ്‌വി എന്ന ചിത്രത്തിലും എത്തുന്നുണ്ട്. ദസ്‌വി ഒരു പൊളിറ്റിക്കൽ കോമഡി ചിത്രമാണ്. പത്താം ക്ലാസ് തൊറ്റ മുഖ്യമന്ത്രിയായി ആണ് അഭിഷേക് ബച്ചൻ ചിത്രത്തിലെത്തുന്നത്. മാഡ്ഡോക്ക് ഫിലിംസിന്റെ ബാനറിൽ ദിനേശ് വിജയനാണ് ചിത്രം (Cinema) നിർമ്മിക്കുന്നത്. ചിത്രത്തിന്റ സംവിധാനം നിർവഹിച്ചിരിക്കുന്നത് തുഷാർ ജലോട്ടയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...