Aarattu Movie | എ.ആർ റഹ്മാൻ വന്നത് മോഹൻലാലിനോടുള്ള ഇഷ്ടം കൊണ്ട്; സഹായിച്ചത് നടൻ റഹ്മാൻ : ബി ഉണ്ണികൃഷ്ണൻ
AR Rahman Malayalam Movie 1992ൽ യോദ്ദ എന്ന സിനിമയിലാണ് റഹ്മാൻ ഇതിന് മുമ്പ് ഒരു മലയാള സിനിമയ്ക്ക് സംഗീതം നൽകിട്ടുള്ളത്.
കൊച്ചി : എ.ആർ റഹ്മാൻ (AR Rahman) വീണ്ടും മലയാളത്തിലേക്കെത്തുന്നത് മോഹൻലാലിനോടുള്ള (Mohanlal) ഇഷ്ടം കൊണ്ടാണെന്ന് സംവിധായകൻ ബി.ഉണ്ണികൃഷ്ണൻ (B Unnikrishnan). മോഹൻലാൽ-ബി.ഉണ്ണികൃഷ്ണൻ കുട്ടൂകെട്ടിൽ ഒരുങ്ങുന്ന ആറാട്ട് സിനിമയ്ക്കാണ് (Aarattu Movie) എ.ആർ റഹ്മാൻ സംഗീത നൽകിയിരിക്കുന്നത്. 1992ൽ യോദ്ദ എന്ന സിനിമയിലാണ് റഹ്മാൻ ഇതിന് മുമ്പ് ഒരു മലയാള സിനിമയ്ക്ക് സംഗീതം നൽകിട്ടുള്ളത്.
എ.ആർ റഹ്മാനിലേക്കെത്താൻ തങ്ങളെ സഹായിച്ചത് നടൻ റഹ്മാനാണെന്ന് ബി.ഉണ്ണികൃഷ്ണൻ ദ ക്യൂ എന്ന് ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഉദയ കൃഷ്ണയാണ് എ.ആർ റഹ്മാൻ വേണമെന്ന് പറഞ്ഞത്. അദ്ദേഹം വരുമോ എന്ന് തങ്ങൾക്ക് സംശയമുണ്ടെന്ന് ഉണ്ണികൃഷ്ണൻ തന്റെ അഭിമുഖത്തിൽ പറഞ്ഞു.
ALSO READ ; Aaraattu Movie | ''അത് ഒരു അവതാരമാ''.. ആക്ഷനും കോമഡിയും ചേർത്തിണക്കി ആറാട്ട് ട്രെയിലർ
"റഹ്മാനിലേക്കെത്താൻ ഞങ്ങളെ സഹായിച്ചത് നടൻ റഹ്മാനാണ്. അദ്ദേഹം എ.ആർ റഹ്മാന്റെ അടുത്ത ബന്ധുവാണെല്ലോ" ബി.ഉണ്ണികൃഷ്ണൻ പറഞ്ഞു. റഹ്മാനാണ് സിനിമയുടെ തിരക്കഥയും കഥ സംഗ്രഹവും വാങ്ങി എ.ആർ റഹ്മാനെ ഏൽപ്പിക്കുന്നത്. ശേഷം ഒരു വീഡിയോ മീറ്റിലൂടെ സിനിമയുടെ ചർച്ചയ്ക്ക് ഒരുങ്ങുകയായിരുന്നുയെന്ന് സംവിധായകൻ കൂട്ടിച്ചേർത്തു.
"റഹ്മാൻ പറഞ്ഞത് മലയാള സിനിമയെയും പ്രത്യേകിച്ച് മോഹൻലാലിനെയും വളരെ ഇഷ്ടമാണെന്നാണ്. മോഹൻലാൽ അദ്ദേഹത്തിന് വളരെ പ്രിയപ്പെട്ട വ്യക്തിയാണെന്നാണ് പറഞ്ഞു. അതുകൊണ്ട് ഇത് ചെയ്യാമെന്ന് പറയുകയായിരുന്നു" ബി.ഉണ്ണികൃഷ്ണൻ പറഞ്ഞു.
മോഹൻലാൽ ആരാധകരെ ആവേശത്തിലാക്കി കഴിഞ്ഞ ദിവസമാണ് ആറാട്ടിന്റെ ട്രയലർ റിലീസായത്. കോമഡിയും ആക്ഷൻ ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രം ഫെബ്രുവരി 18ന് റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവർത്തകർ അറിയിക്കുന്നത്. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും.
പുലിമുരുകന് ശേഷം ഉദയകൃഷ്ണയും വില്ലന് ശേഷം ബി ഉണ്ണികൃഷ്ണനും മോഹന്‍ലാലിനൊപ്പം വീണ്ടും കൈകോര്‍ക്കുന്ന ചിത്രമാണ് "നെയ്യാറ്റിന്‍കര ഗോപന്‍റെ ആറാട്ട്". 18 കോടി രൂപയാണ് ചിത്രത്തിൻറെ ബജറ്റ് . നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്റണി, ഇന്ദ്രന്‍സ്, രാഘവന്‍, ഷീല, സ്വാസിക, തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തിലുണ്ട്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.