ചെന്നൈ: ഓസ്കാർ ജേതാവായ AR Rahman ന്റെ അമ്മ കരീമ ബീഗം അന്തരിച്ചു. 96 വയസായിരുന്നു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ചെന്നൈയിൽ വെച്ചായിരുന്നു അന്ത്യം. ഇന്ന് വൈകിട്ട് തന്നെ മൃതദേഹം സംസ്കരിക്കും



COMMERCIAL BREAK
SCROLL TO CONTINUE READING

ALSO READ: കൈയേറ്റം ഒഴിപ്പിക്കാനെത്തിയവര്‍ക്കു മുന്നില്‍ തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ചയാൾ മരിച്ചു


മലയാളത്തിലെ (Malayalam Films) പ്രശസ്ത സംഗീത സംവിധായകനായിരുന്ന രാജഗോപാൾ കുലശേഖരനെന്ന ആർ കെ ശേഖരാണ് കരീമ ബീഗത്തിന്റെ ഭർത്താവ്. മലയാളത്തിൽ 57 സിനിമകളിലായി 127 ഗാനങ്ങൾ കുലശേഖരൻ ചിട്ടപ്പെടുത്തിട്ടുണ്ട്. 1964ൽ പഴശ്ശി രാജ എന്ന സിനിമയക്കായി ചൊട്ട മുതലെ ചുടല വരെ എന്ന ഗാനമാണ് കുലശേഖരൻ അദ്യമായി സംവിധാനം ചെയ്തത്. 1976ൽ ആർ.കെ ശേഖർ അന്തരിച്ചു.


ALSO READ: അനിൽ നെടുമങ്ങാടിന് ആദരാഞ്ജലികൾ അർപ്പിച്ച് Suresh Gopi


തന്റെ അമ്മയുടെ തീരുമാനമാണ് തന്നെ സംഗീത ലോകത്തിൽ എത്തിച്ചതെന്ന് നേരത്തെ ഒരു മാധ്യമത്തിന് നൽകിയ ഇന്റവ്യൂവിൽ റഹ്മാൻ (AR Rahman) പറഞ്ഞിട്ടുണ്ട്. റഹ്മാനെ പ്രീ ഡിഗ്രക്ക് പഠിക്കാൻ വിടാതെ സംഗീത ലേകത്തിലേക്ക് അയക്കുകയായിരുന്ന മാതാവാ കരീമ ബീഗം. 2008ൽ സ്ലം ഡോഗ് മില്ല്യണെയർ എന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് റഹ്മാന് മികച്ച സംഗീത സംവിധായകനുള്ള ഓസ്കാർ പുരസ്കാരം ലഭിച്ചിരുന്നു.


കൂടുതൽ വാർത്തകൾക്കായി! ഉടൻ Download ചെയ്യൂ! ZeeHindustanAPP


android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy