കൊച്ചി : ഐശ്വര്യ ലക്ഷ്മി (Aishwaray Lekshmi) കേന്ദ്ര കഥാപാത്രമായി എത്തുന്ന അർച്ചന 31 നോട്ട് ഔട്ട് (Archana 31 Not Out) സിനിമയുടെ ട്രയലർ പുറത്ത് വിട്ടു. ഫെബ്രുവരി 11ന് തീയേറ്ററുകളിൽ റിലീസ് ചെയ്യുന്ന ചിത്രത്തിൽ ഐശ്വര്യ ടൈറ്റിൽ കഥാപാത്രമായിട്ടാണ് സിനിമയിൽ എത്തുന്നത്. നവാഗതനായ അഖില്‍ അനില്‍കുമാറാണ് ചിത്രത്തിന്റെ സംവിധായകൻ.


COMMERCIAL BREAK
SCROLL TO CONTINUE READING

മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസിന്റെ ബാനറില്‍ സംവിധായകൻ മാര്‍ട്ടിന്‍ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത് നായര്‍ എന്നിവര്‍ ചേർന്നാണ് അർച്ചന 31 നോട്ട്ഔട്ട് നിർമ്മിക്കുന്നത്. അജയ് വിജയന്‍, വിവേക് ചന്ദ്രന്‍ എന്നിവര്‍ക്കൊപ്പം അഖിലും ചേര്‍ന്നാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അഖിലന്റെ തന്നെയാണ് കഥ.


ALSO READ : Archana 31 Notout : "മാനത്തെ ചെമ്പരുന്തേ" : അർച്ചന 31 നോട്ട് ഔട്ടിലെ പുതിയ ഗാനമെത്തി



ഐശ്വര്യക്ക് പുറമെ ഇന്ദ്രൻസ്, ലുക്ക്മാൻ അവറാൻ, രമേഷ് പിഷാരടി, ഹക്കീം ഷാജഹാൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാനകഥാപത്രങ്ങൾ. ജോയൽ ജോജിയാണ് ക്യമറ കൈകാര്യം ചെയ്തിരിക്കുന്നത്. രജത് പ്രകാശനും മാത്തനും ചേർന്നാണ് സിനിമയിലെ ഗാനങ്ങൾക്ക് ഈണം നൽകിയിരിക്കുന്നത്. ഗോപി സുന്ദറാണ് പശ്ചാത്തല സംഗീതം ചിട്ടപ്പെടുത്തിയിരിക്കുന്നത്.


ചിത്രത്തിലെ മനസുനോ എന്ന ഗാനം ഇതിനോടകം നിരവധി പേരാണ് ഏറ്റെടുത്തിരിക്കുന്നത്. രമേഷ് പിഷാരടിയായിരുന്നു ഗാനം ആലപിച്ചത്.


ALSO READ : Freedom Fight | ഫ്രീഡം ഫൈറ്റ് പറയുന്ന ആ 5 കഥകൾ ഇവയാണ്; റിലീസ് ഫെബ്രുവരി 11ന്


ദേവിക പ്ലസ് ടു ബയോളജി', 'അവിട്ടം' എന്നീ ഷോര്‍ട്ട് ഫിലിമുകളിലൂടെ അഖില്‍ അനില്‍കുമാര്‍ ശ്രദ്ധേയനാകുന്നത്. തുടർന്ന് മാർട്ടിൻ പ്രാക്കാട്ട് ഒരു സിനിമയ്ക്ക് വേണ്ടി അവസരം നൽകുകയായിരുന്നു.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.