Kochi : ഐശ്വര്യ ലക്ഷ്മിയുടെ പുതിയ ചിത്രം അർച്ചന 31 നോട്ട് ഔട്ട് ഉടൻ ഒടിടി പ്ലാറ്റ്‌ഫോമുകളിൽ റിലീസ് ചെയ്യുന്നു. ആകെ 2 പ്ലാറ്റ്‌ഫോമുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഇന്ത്യയ്ക്ക് പുറത്ത് ചിത്രം സിംപ്ലി സൗത്ത് ഒടിടി പ്ലാറ്റ്‌ഫോമിലും, ഇന്ത്യയ്ക്കുള്ളിൽ മനോരമ മാക്സിലുമാണ് ചിത്രം റിലീസ് ചെയ്യുന്നത്. സിംപ്ലി സൗത്തിൽ  ചിത്രം മാർച്ച് 24 ന് റിലീസ് ചെയ്യുമെന്ന് അറിയിച്ചിരുന്നെങ്കിലും , തീയതി മാറ്റുകയായിരുന്നു. സിംപ്ലി സൗത്തിൽ ചിത്രം മാർച്ച് 31 നും, മനോരമ മാക്‌സിൽ ചിത്രം മാർച്ച് 26 നുമാണ് റിലീസ് ചെയ്യുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING


അതെ സമയം ചിത്രം ആമസോൺ  എത്തുമെന്ന് റിപ്പോർട്ടുകൾ ഉണ്ടെങ്കിലും, ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഇനിയും ഉണ്ടായിട്ടില്ല. ഫെബ്രുവരി 11ന് തീയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച അഭിപ്രായമായിരുന്നു ലഭിച്ചിരുന്നത്. ഐശ്വര്യ ടൈറ്റിൽ കഥാപാത്രമായിട്ടാണ് സിനിമയിൽ എത്തുന്നത്. നവാഗതനായ അഖില്‍ അനില്‍കുമാറാണ് ചിത്രത്തിന്റെ സംവിധായകൻ.



ALSO READ: Bheemla Nayak OTT Release : 'അയ്യപ്പനും കോശിയും' തെലുഗു റീമേക്ക് 'ഭീംല നായക്ക്' സിനിമ ഒടിടി റിലീസ് തിയതിയിൽ മാറ്റം


മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസിന്റെ ബാനറില്‍ സംവിധായകൻ മാര്‍ട്ടിന്‍ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത് നായര്‍ എന്നിവര്‍ ചേർന്നാണ് അർച്ചന 31 നോട്ട്ഔട്ട് നിർമ്മിക്കുന്നത്. അജയ് വിജയന്‍, വിവേക് ചന്ദ്രന്‍ എന്നിവര്‍ക്കൊപ്പം അഖിലും ചേര്‍ന്നാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അഖിലന്റെ തന്നെയാണ് കഥ.


ഐശ്വര്യക്ക് പുറമെ ഇന്ദ്രൻസ്, ലുക്ക്മാൻ അവറാൻ, രമേഷ് പിഷാരടി, ഹക്കീം ഷാജഹാൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാനകഥാപത്രങ്ങൾ. ജോയൽ ജോജിയാണ് ക്യമറ കൈകാര്യം ചെയ്തിരിക്കുന്നത്. രജത് പ്രകാശനും മാത്തനും ചേർന്നാണ് സിനിമയിലെ ഗാനങ്ങൾക്ക് ഈണം നൽകിയിരിക്കുന്നത്. ഗോപി സുന്ദറാണ് പശ്ചാത്തല സംഗീതം ചിട്ടപ്പെടുത്തിയിരിക്കുന്നത്.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.