Ariyippu Movie: `രക്ഷപ്പെടണമെങ്കിൽ പോയി ചാവണം`; കുഞ്ചാക്കോ ബോബൻ ചിത്രം അറിയിപ്പിന്റെ ട്രെയ്‌ലർ പുറത്തുവിട്ടു; ചിത്രം ഡയറക്ട് ഒടിടി റിലീസായി എത്തും
Ariyippu Direct Ott Release : കൊവിഡ് കാലത്ത് ഒരു പഴയ വീഡിയോ ഫാക്റ്ററി തൊഴിലാളികള്‍ക്കിടയില്‍ പ്രചരിക്കപ്പെടുന്നതോടെ ഇരുവരുടെയും ജോലിയെയും ദാമ്പത്യത്തെയും അത് ദോഷകരമായി ബാധിക്കുന്നതാണ് കഥാ പശ്ചാത്തലം.
കുഞ്ചാക്കോ ബോബനെ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം അറിയിപ്പിന്റെ ട്രെയ്‌ലർ പുറത്തുവിട്ടു. ചിത്രം ഡയറക്ട് ഒടിടി റിലീസായി ആണ് എത്തുന്നത്. അതിന് മുന്നോടിയായി ആണ് ചിത്രത്തിൻറെ ട്രെയ്‌ലർ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിന്റെ അവകാശങ്ങൾ നേടിയിരിക്കുന്നത് ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്‌സാണ്. ചിത്രം ഡിസംബർ 16 ന് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യും, ഒരു ഫാക്ടറിയിൽ ജോലി ചെയ്യുന്ന ഒരു യുവതിയുടെ അശ്ലീല വീഡിയോ പുറത്തുവരുന്നതും തുടർന്ന് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രത്തിൻറെ പ്രമേയം എന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. 75-ാമത് ലൊക്കാര്‍ണോ ചലച്ചിത്രോത്സവത്തില്‍ അന്തര്‍ദേശീയ മത്സര വിഭാഗത്തില്‍ പ്രീമിയര്‍ ചെയ്യപ്പെട്ട ചിത്രമാണ് അറിയിപ്പ്.
ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ലണ്ടന്‍ ഫിലിം ഫെസ്റ്റിവലിലും ചിത്രം പ്രദര്‍ശിപ്പിച്ചു. ബുസാന്‍ അന്തര്‍ദേശീയ ചലച്ചിത്രോത്സവത്തിലും അറിയിപ്പ് പ്രദർശിപ്പിച്ചിട്ടുണ്ട്. ചലച്ചിത്രോത്സവങ്ങളിലെല്ലാം ചിത്രം പ്രേക്ഷക പ്രശംസ നേടിയിരുന്നു. മാലിക്കിന് ശേഷം മഹേഷ് നാരായണൻ ഒരുക്കുന്ന ചിത്രമാണ് അറിയിപ്പ്. ഹരീഷ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ചാക്കോച്ചൻ അവതരിപ്പിക്കുന്നത്. നായികയായി എത്തുന്നത് ദിവ്യപ്രഭയാണ്. രശ്മി എന്നാണ് ദിവ്യപ്രഭയുടെ കഥാപാത്രത്തിന്‍റെ പേര്.
ALSO READ: Ariyippu Movie: കുഞ്ചാക്കോ ബോബന്‍റെ 'അറിയിപ്പിന്' ഡയറക്ട് ഒടിടി റിലീസ്, എവിടെ, എപ്പോൾ കാണാം?
ഡൽഹിയിലെ ഒരു മെഡിക്കല്‍ ഗ്ലൌസ് ഫാക്റ്ററിയില്‍ ജോലിക്ക് എത്തുകയാണ് മലയാളികളായ ഹരീഷ്- രശ്മി ദമ്പതികള്‍. മെച്ചപ്പെട്ട ജീവിതത്തിനായി വിദേശത്തേക്ക് പോകണമെന്നാണ് ഇരുവരുടെയും ആഗ്രഹം. കൊവിഡ് കാലത്ത് ഒരു പഴയ വീഡിയോ ഫാക്റ്ററി തൊഴിലാളികള്‍ക്കിടയില്‍ പ്രചരിക്കപ്പെടുന്നതോടെ ഇരുവരുടെയും ജോലിയെയും ദാമ്പത്യത്തെയും അത് ദോഷകരമായി ബാധിക്കുന്നതാണ് കഥാ പശ്ചാത്തലം.
ടേക്ക് ഓഫ്, മാലിക്, സി യു സൂണ്‍ എന്നിവയാണ് മഹേഷ് നാരായണൻ മുൻപ് ചെയ്ത ചിത്രങ്ങൾ. മഹേഷ് തന്നെയാണ് ചിത്രത്തിന്‍റെ രചനയും നിർവഹിക്കുന്നത്. ലൊക്കാര്‍ണോ ചലച്ചിത്രോത്സവത്തിലെ മത്സര വിഭാഗത്തിലേക്ക് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട ചിത്രമാണ് അറിയിപ്പ്. ഉദയ പിക്ചേഴ്സിന്‍റെ ബാനറിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...