Bromance: അർജുൻ അശോകനും മഹിമ നമ്പ്യാരും ആദ്യമായൊന്നിക്കുന്ന ചിത്രം`ബ്രൊമാൻസ്`; ടൈറ്റിൽ ലുക്ക് പോസ്റ്റർ
Bromance Movie First Look Poster: കഴിഞ്ഞ വർഷം പുറത്തിറങ്ങി പ്രേക്ഷക ശ്രദ്ധയാകർഷിച്ച ജോ ആൻഡ് ജോ, 18 പ്ലസ് , എന്നിവയാണ് സംവിധായകൻ അരുൺ ഡി ജോസിന്റെ മറ്റ് ചിത്രങ്ങൾ.
ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ നിർമ്മിച്ച് , അരുൺ ഡി ജോസ് സംവിധാനം നിർവ്വഹിക്കുകയും അർജുൻ അശോകൻ മഹിമ നമ്പ്യാർ, മാത്യു തോമസ്, എന്നിവർ മുഖ്യ വേഷങ്ങളിലെത്തുകയും ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം "ബ്രൊമൻസ്" ന്റെ ടൈറ്റിൽ ലുക്ക് പോസ്റ്റർ വിഷു ദിനത്തിന് പുറത്തിറങ്ങി. ഇവർ ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ചിത്രം കൂടിയാണിത്. കഴിഞ്ഞ വർഷം പുറത്തിറങ്ങി പ്രേക്ഷക ശ്രദ്ധയാകർഷിച്ച ജോ ആൻഡ് ജോ, 18 പ്ലസ് , എന്നിവയാണ് സംവിധായകൻ അരുൺ ഡി ജോസിന്റെ മറ്റ് ചിത്രങ്ങൾ.
ഈ ചിത്രങ്ങളുടെ തന്നെ തിരക്കഥാകൃത്തു കൂടിയായ എഡിജെ,രവീഷ് നാഥ് കൂടാതെ തോമസ് പി സെബാസ്റ്റ്യൻ, എന്നിവർ ചേർന്നാണ്"ബ്രൊമൻസ്"ന് വേണ്ടി തിരക്കഥയൊരുക്കിയിരിക്കുന്നത്. മലയാള സിനിമകളിലും, 96 എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ തമിഴ്ചലച്ചിത്ര സംഗീത രംഗത്തും പ്രശസ്തിയാർജ്ജിച്ച യുവ സംഗീത സംവിധായകനും ഗായകനും വയലിനിസ്റ്റുമായ ഗോവിന്ദ് വസന്തയാണ് ഈ ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്.
ALSO READ: മമ്മൂട്ടി മാസ്സ് കോമഡി എന്റർടൈനർ ചിത്രം 'ടർബോ' വേൾഡ് വൈഡ് റിലീസ് ജൂണിൽ
കലാഭവൻ ഷാജോൺ, ബിനു പപ്പു, ശ്യാം മോഹൻ ,സംഗീത് പ്രതാപ് എന്നിവരും ഈ ചിത്രത്തിൽ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
"ബ്രൊമൻസ്" എന്ന ഈ ചിത്രത്തിന് വേണ്ടി ക്യാമറ കൈകാര്യം ചെയ്യുന്നത് അഖിൽ ജോർജാണ്.എഡിറ്റർ: ചമ്മൻ ചാക്കോ, ആർട്ട്: നിമേഷ് എം താനൂർ, മേക്ക്അപ്പ്: റോണക്സ് സേവ്യർ, കോസ്റ്റ്യൂം: മഷർ ഹംസ,കണ്ട്രോളർ: സുധർമൻ വള്ളിക്കുന്ന്, ചീഫ് അസി: റെജീവൻ അബ്ദുൾ ബഷീർ ഡിസൈൻ: യെല്ലോടൂത്ത്‌സ്, മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്സ്. ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പുറത്തിറങ്ങിയതോടെ ഏറ്റവും പുതിയ വാർത്തകൾക്കായി കടുത്ത ആകാംക്ഷയിലും കാത്തിരിപ്പിലുമാണ് പ്രേക്ഷകർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.