'വരാലി'നു ശേഷം കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രം 'വിരുന്ന്' റിലീസിങ്ങിന് ഒരുങ്ങുന്നു. അർജുൻ സർജയും നിക്കി ഗൽറാണിയും ഒന്നിക്കുന്ന ചിത്രം മലയാളത്തിലും തമിഴിലുമാണ് ഒരുങ്ങുന്നത്. നെയ്യാർ ഫിലിംസിന്റെ ബാനറിൽ ഗിരീഷ് നെയ്യാർ നിർമ്മിക്കുന്ന ചിത്രത്തിൽ അർജുനേയും നിക്കി ഗൽറാണിയെയും കൂടാതെ മുകേഷും ഗിരീഷ് നെയ്യാറും അജു വർഗീസും മുഖ്യ വേഷങ്ങളിൽ എത്തുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ബൈജു സന്തോഷ്‌, ഹരീഷ് പേരടി, ധർമജൻ ബോൾഗാട്ടി, സോനാ നായർ, മൻരാജ്, സുധീർ, കൊച്ചുപ്രേമൻ, പൂജപ്പുര രാധാകൃഷ്ണൻ, വി.കെ ബൈജു, അജയ് വാസുദേവ്, കൊല്ലം ഷാ, ജിബിൻ സാബ്, പോൾ തടിക്കാരൻ, എൽദോ, അഡ്വ. ശാസ്‌തമംഗലം അജിത് കുമാർ, രാജ്‌കുമാർ, സനൽ കുമാർ, അനിൽ പത്തനംതിട്ട, അരുന്ധതി, ശൈലജ, നാൻസി, ജീജാ സുരേന്ദ്രൻ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. 


ALSO READ: 'ഓർമ്മക്കുറവിന് വല്യചന്ദനാദി ബെസ്റ്റാ'; പ്രിയാ വാര്യരെ ട്രോളി ഒമർ ലുലു


ഇൻവെസ്റ്റിഗേഷൻ ത്രില്ലർ രൂപത്തിൽ ആരംഭിക്കുന്ന കഥ വികസിക്കുന്നത് അപ്രതീക്ഷിതമായ പുതിയ കാഴ്ചകളിലേക്കാണ്. ക്ലൈമാക്സ്‌ വരെ സസ്പെൻസ് നിലനിർത്തുന്ന സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം ദിനേശ് പള്ളത്ത് ആണ്. രവിചന്ദ്രൻ, പ്രദീപ് നായർ എന്നിവരാണ് ക്യാമറമാൻമാർ. സംഗീതം - രതീഷ് വേഗ, സാനന്ദ് ജോർജ്. പശ്ചാതല സംഗീതം -റോണി റാഫെൽ, എഡിറ്റർ - വി. ടി ശ്രീജിത്ത്‌, ആർട്ട്‌ ഡയറക്ടർ -സഹസ് ബാല, മേക്കപ്പ് - പ്രദീപ് രംഗൻ, കോസ്റ്റും - അരുൺ മനോഹർ, തമ്പി ആര്യനാട്.


പ്രൊഡക്ഷൻ ഡിസൈനർ - ബാദുഷ,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- അനിൽ അങ്കമാലി, രാജീവ്‌ കുടപ്പനകുന്ന്, പ്രൊഡക്ഷൻ മാനേജർ - അഭിലാഷ് അർജുൻ, ഹരി ആയൂർ, സജിത്ത് ലാൽ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - അനിൽ കുമാർ നെയ്യാർ, ലിറിക്‌സ് - റഫീഖ് അഹമ്മദ്‌, ബി.കെ  ഹരിനാരായണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - സുരേഷ് ഇളമ്പൽ, അസോസിയേറ്റ് ഡയറക്ടർ - അഡ്വ. രാജ പാണ്ടിയൻ, സജിത്ത് ബാലകൃഷ്ണൻ, വി എഫ് എക്സ് - ഡി ടി എം -  സൂപ്പർവിഷൻ ലവകുശ, ആക്ഷൻ - ശക്തി ശരവണൻ, കലി അർജുൻ, പി ആർ ഓ സുനിത സുനിൽ, സ്റ്റിൽ - ശ്രീജിത്ത്‌ ചെട്ടിപ്പടി, ഡിസൈൻ - ആന്റണി സ്റ്റീഫൻ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.