ARM: ``ടെലിഗ്രാമിൽ കാണേണ്ടവര്‍ കാണട്ടെ, അല്ലാതെ എന്ത് പറയാൻ?`` `എആർഎം` വ്യാജ പതിപ്പ് പുറത്ത്; വീഡിയോയുമായി സംവിധായകന്
മൂന്ന് കാലഘട്ടങ്ങളുടെ കഥ പറയുന്ന അജയന്‍റെ രണ്ടാം മോഷണം ജിക് ഫ്രെയിംസ്, യു.ജി.എം മോഷൻ പിക്ചേഴ്സ് എന്നീ ബാനറുകളിൽ ലിസ്റ്റിൻ സ്റ്റീഫൻ, ഡോ. സക്കറിയ തോമസ് എന്നിവർ ചേർന്നാണ് നിർമ്മിച്ചത്.
ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ജിതിന്‍ ലാല്‍ സംവിധാനം ചെയ്ത് തിയേറ്ററുകളിലെത്തിയ ചിത്രമാണ് അജയന്‍റെ രണ്ടാം മോഷണം (എആർഎം). ഓണം റിലീസായി എത്തിയ ചിത്രം ഇതിനോടകം പ്രേക്ഷക സ്വീകാര്യത നേടിക്കഴിഞ്ഞു. ഇപ്പോഴിത ചിത്രത്തിന്റെ വ്യാജ പതിപ്പ് പുറത്തിറങ്ങിയെന്ന റിപ്പോർട്ടാണ് വരുന്നത്. സംവിധായകൻ ജിതിൻ ലാൽ ആണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. ട്രെയിൻ യാത്രക്കിടെ ഒരാൾ ചിത്രത്തിന്റെ വ്യാജ പതിപ്പ് മൊബൈലിലൂടെ കാണുന്നതിന്റെ ദൃശ്യമാണ് ജിതിൻ പോസ്റ്റ് ചെയ്തിരിക്കുന്നത്.
"ഒരു സുഹൃത്താണ് എനിക്ക് ഇത് അയച്ചുതന്നത്. ഹൃദയഭേദകം. വേറെ ഒന്നും പറയാനില്ല. ടെലിഗ്രാം വഴി എആര്‍എം കാണേണ്ടവര്‍ കാണട്ടെ. അല്ലാതെ എന്ത് പറയാനാ"? എന്നാണ് വീഡിയോ പങ്കുവെച്ച് കൊണ്ട് ജിതിൻ കുറിച്ചത്.
വലിയ കാൻവാസിൽ 30 കോടി ബജറ്റിൽ എത്തിയ ചിത്രമാണിത്. ടൊവിനോയുടെ 50ാമത് ചിത്രമായ എആർഎം ആദ്യ ദിനങ്ങളിൽ തന്നെ നല്ല കളക്ഷൻ നേടിക്കഴിഞ്ഞു. അജയന്‍, മണിയന്‍, കുഞ്ഞിക്കേളു എന്നിങ്ങനെ ട്രിപ്പിള്‍ റോളിലാണ് ടൊവിനോ ചിത്രത്തില്‍ എത്തിയിരിക്കുന്നത്. സെപ്റ്റംബര്‍ 12 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്.
3ഡിയിലും 2ഡിയിലുമായി ചിത്രം പ്രദര്‍ശനത്തിനെത്തിയിട്ടുണ്ട്. ഓണദിനങ്ങളില്‍ ഹൌസ്ഫുള്‍ ഷോകളാണ് ചിത്രത്തിന് ലഭിച്ചത്. ബോക്സ് ഓഫീസിലും മികച്ച നേട്ടമുണ്ടാക്കാൻ ചിത്രത്തിനായി. അതിനിടെയാണ് വ്യാജ പതിപ്പ് പുറത്തായിരിക്കുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും യുജിഎം മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ ഡോ. സക്കറിയ തോമസും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.