Mumbai: ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാനും കുടുംബത്തിനും ആശ്വസിക്കാം.  ആര്യന്‍ ഖാന്‍ ആരോപിതനായ ലഹരി മരുന്ന് കേസിൽ താരപുത്രനെതിരെ തെളിവില്ലെന്ന് NCB.


COMMERCIAL BREAK
SCROLL TO CONTINUE READING

നാർകോടിക്സ് കൺട്രോൾ ബ്യൂറോ  (Narcotics Control Bureau NCB) പ്രത്യേക അന്വേഷണ സംഘമാണ് ഈ നിലപാടില്‍  എത്തിയിരിയ്ക്കുന്നത്.   നടൻ ഷാരൂഖ് ഖാന്‍റെ മകൻ ആര്യൻ ഖാൻ വൻ മയക്കുമരുന്ന് ഗൂഢാലോചനയുടെയോ അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് സംഘത്തിന്‍റെയോ ഭാഗമായിരുന്നുവെന്നതിന്  തെളിവുകളൊന്നുമില്ല എന്നാണ് SIT കണ്ടെത്തിയിരിയ്ക്കുന്നത്. 
കൂടാതെ,  സമീർ വാങ്കഡെയുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡ് ക്രമവിരുദ്ധമാണെന്നും അന്വേഷണ സംഘത്തിന്‍റെ റിപ്പോർട്ടിലുണ്ടെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു


റെയ്ഡ് നടപടികൾ ചിത്രീകരിച്ചില്ലെന്നതും,  ആര്യൻ ഖാനിൽ നിന്ന് ലഹരിമരുന്ന് കണ്ടെടുത്തിരുന്നില്ല എന്നതും  എൻസിബി പ്രധാന പിഴവായി ചൂണ്ടിക്കാട്ടി.  മൊബൈൽ ഫോണിലെ ചാറ്റുകൾ പരിശോധിച്ചതിൽ ലഹരി മാഫിയയുമായി ബന്ധം തെളിയിക്കുന്നതൊന്നുമില്ലെന്നും ഗൂഢാലോചനാ വാദവും നിലനിൽക്കാത്തതാണെന്നും NCB കണ്ടെത്തി. രണ്ട് മാസത്തിനകം  SIT റിപ്പോർട്ട് സമർപ്പിക്കും.


Aloso Read: Aryan Khan Drugs Case : ആര്യൻ ഖാൻ അഴിക്കുള്ളിലേക്ക്, താര പുത്രന്റെയും ഉറ്റ സുഹൃത്തിന്റെയും അറസ്റ്റ് NCB രേഖപ്പെടുത്തി


ആര്യൻ ഖാൻ ഒരിക്കലും മയക്കുമരുന്ന് കൈവശം വച്ചിരുന്നില്ല, അതിനാൽ അദ്ദേഹത്തിന്റെ ഫോൺ എടുത്ത് ചാറ്റുകൾ പരിശോധിക്കേണ്ട ആവശ്യമില്ല; ഖാൻ ഏതെങ്കിലും അന്താരാഷ്ട്ര  മയക്കുമരുന്ന് കടത്ത് സംഘത്തിന്‍റെ ഭാഗമായിരുന്നുവെന്ന് ചാറ്റുകൾ സൂചിപ്പിക്കുന്നില്ല; എൻസിബി മാനുവൽ പ്രകാരം റെയ്ഡ് വീഡിയോ റെക്കോർഡ് ചെയ്തിട്ടില്ല; കൂടാതെ കേസിൽ അറസ്റ്റിലായ ഒന്നിലധികം പ്രതികളിൽ നിന്ന് കണ്ടെടുത്ത മയക്കുമരുന്ന് ഒറ്റ റിക്കവറിയായി കാണിയ്ക്കുകയും ചെയ്തു, തുടങ്ങി നിരവധി കാരണങ്ങളാണ്  SIT നിരത്തുന്നത്. 


SIT അന്വേഷണത്തില്‍ റെയ്ഡിനെ കുറിച്ചും ഏജൻസിയുടെ മുൻ മുംബൈ സോണൽ യൂണിറ്റ് ഡയറക്ടർ സമീർ വാങ്കഡെയുടെ പെരുമാറ്റത്തെ കുറിച്ചും കൂടുതൽ ചോദ്യങ്ങൾ ഉയര്‍ന്നതായും റിപ്പോര്‍ട്ട് ഉണ്ട്. 


ഒക്ടോബര്‍ 2 ന് രാത്രിയായിരുന്നു  NCB ആര്യന്‍ ഖാന്‍ ഉള്‍പ്പടെയുള്ളവരെ അറസ്റ്റ് ചെയ്തത്. മുംബൈ തീരത്ത് കോ‍ർഡേലിയ ഇംപ്രസ എന്ന ആഡംബര കപ്പലിൽ ലഹരിപ്പാര്‍ട്ടി നടക്കവേ ആയിരുന്നു അറസ്റ്റ്.  
ഏകദേശം ഒരുമാസത്തെ ജയിൽ വാസത്തിന് ശേഷം ഒക്ടോബർ 28 ന് ഖാന്  നിബന്ധനകളോടെ ജാമ്യം ലഭിച്ചു.


രാജ്യം വിട്ടു പോകരുത്, പാസ്പോർട്ട് കോടതിയിൽ കെട്ടിവെക്കണം, വെള്ളിയാഴ്ച അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണം നിരവധി  ഉപാധികളാണ് ബോംബെ ഹൈക്കോടതി മുന്നോട്ടു വച്ചത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.