"പീസ് " സിനിമയുടെ  ക്യാരക്റ്റർ  ടീസർ  പുറത്തിറങ്ങി. ആശാ ശരത്ത് വേഷമിടുന്ന ജലജ എന്ന കഥാപാത്രത്തിന്റെ വിശേഷങ്ങൾ ആണ് ടീസറിൽ ഉൾപെടുത്തിയി രിക്കുന്നത്. ടീസറിൽ ഉടനീളം വ്യത്യസ്തമായ പല വേഷങ്ങളിലും താരം പ്രത്യക്ഷപ്പെടുന്നുണ്ട് . ഒരു മുഴു നീള എന്റർടൈനറിന് വേണ്ട ലക്ഷണങ്ങൾ എല്ലാം തന്നെ ഉറപ്പ് നൽകുന്നുണ്ട്. അതിനു പുറമെ പുതുതായി ഇറങ്ങിയ ടീസർ കൂടുതൽ പ്രതീക്ഷകൾ നൽകുന്നു സ്വാഭിമാനവും - സമാർഥ്യവും ഉള്ള ജീവിതം ആഘോഷിക്കുന്ന,  പ്രണയിക്കുന്ന,  കലഹിക്കുന്ന, പുതുമകൾ നിറഞ്ഞ ഒരു കഥാപാത്രമായാണ് ആശാ ശരത്തിനെ ടീസറിൽ ഉടനീളം കാണാൻ കഴിയുക.


COMMERCIAL BREAK
SCROLL TO CONTINUE READING

 അവതരണത്തിലും രൂപത്തിലും പുതുമയുള്ള ഒരു കഥാപാത്രമാണ് ജലജ എന്നത് ഇതിനോടകം ഉറപ്പിക്കാം. പതിവ് കുറ്റാന്വേഷണ സ്വാഭാവമുള്ളതോ കുടുംബ പശ്ചാത്തലങ്ങളിലെ  സൗമ്യയായ ഒരു വീട്ടമ്മയോ എന്നതിൽ നിന്നും വളരെ വ്യത്യസ്തമായ വേഷ-പകർച്ചതന്നെയാണ് താരം ചിത്രത്തിനായി  സ്വീകരിച്ചിരിക്കുന്നത്. നാൾവഴിയിൽ ഇത്ര നാളും കണ്ട താരത്തെയോ അവതരണമൊ അല്ല നമ്മെ കാത്തിരിക്കുന്നതെന്ന് പീസ് ലെ ഈ charecter promo കൊണ്ടു വ്യക്തമാണ്."പീസ് "  ഓഗസ്റ്റ് 19ന്  തീയറ്ററുകളിൽ എത്തും.


ജോജു ജോർജ്ജിനെ നായകനാക്കി നവാഗതനായ സന്‍ഫീര്‍ കെ. സംവിധാനം ചെയ്യുന്ന "പീസ് " മലയാളം, തമിഴ്‌, തെലുങ്ക്‌, ഹിന്ദി, കന്നട ഭാഷകളിലായൊരുങ്ങുന്ന ഒരു സറ്റയർ മൂവിയാണ്‌. കാർലോസ് എന്ന ഡെലിവറി പാർട്ണറുടെ ജീവിതവും, അദ്ദേഹത്തെ ചുറ്റിപ്പറ്റി വികസിക്കുന്ന ചില സംഭവങ്ങളുമാണ്‌ ഈ ചിത്രം.    തൊടുപുഴ, എറണാകുളം, കോട്ടയം എന്നിവിടങ്ങളിലായിട്ടാണ് 'പീസി'ന്റെ ചിത്രീകരണം പൂർത്തീകരിച്ചത്.  സഫര്‍ സനല്‍, രമേഷ് ഗിരിജ എന്നിവര്‍ ചേർന്ന് തിരക്കഥ ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് സ്ക്രിപ്റ്റ് ഡോക്ടർ പിക്ചേഴ്സിന്റെ ബാനറിൽ ദയാപരൻ ആണ്. ജുബൈർ മുഹമ്മദ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നു.  


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.