ആശ ശരത്തും മകളും പ്രധാന വേഷങ്ങളിൽ എത്തുന്ന സിനിമ എന്നത് കൊണ്ട് തന്നെ ഏറെ വാർത്ത പ്രാധാന്യം നേടിയ സിനിമയാണ് ഖെദ്ദ. അത് കൊണ്ട് തന്നെ സിനിമയുടെ തിയേറ്റർ റിലീസിനും കാത്തിരിക്കുകയായിരുന്നു പ്രേക്ഷകർ. ചിത്രം കഴിഞ്ഞ ദിവസം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തി. ഫാമിലി ത്രില്ലർ ​ഗണത്തിൽപ്പെടുന്ന ചിത്രമാണ് ഖെദ്ദ. ഒപ്പം അമ്മ-മകൾ, അച്ഛൻ-മകൾ ബന്ധങ്ങൾക്ക് പ്രാധാന്യം നൽകി ഒരുക്കിയ ചിത്രമാണിത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഉത്തര ശരത്തിന്റെ ആദ്യ ചിത്രം കൂടിയാണ് ഖെദ്ദ. സിനിമയിലും അമ്മയും മകളുമായാണ് ആശ ശരത്തും ഉത്തരയും അഭിനയിക്കുന്നത്. ഇതിനോടകം തന്നെ നിരവധി ക്ലാസ്സിക് സിനിമകളിലൂടെ ശ്രദ്ധ നേടിയ മനോജ്‌ കാനയാണ് സിനിമയുടെ സംവിധായകൻ. ചായില്യം, അമീബ, കെഞ്ചിര എന്നീ സിനിമകൾക്ക് ശേഷം  മനോജ് കാന  തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഖെദ്ദ.


ALSO READ: Gold Movie Box Office: ഗോൾഡിന് ഇതുവരെ കിട്ടിയ കളക്ഷൻ എത്ര? അഭ്യൂഹങ്ങൾ ശരിയോ?


ആശ ശരത്തിനൊപ്പം സുദേവ് നായർ, സുധീർ കരമന, ജോളി ചിറയത്ത്, സരയു എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ഒരുത്തി, ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്നീ ഹിറ്റ്‌ സിനിമകക്ക് ശേഷം ബെൻസി പ്രൊഡക്ഷൻസിന്‍റെ ബാനറിൽ കെ.വി അബ്ദുൾ നാസറാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. പ്രതാപ് പി. നായരാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ബിജിബാലാണ് ചിത്രത്തിന്റെ പശ്ചാത്തല സം​ഗീതം ഒരുക്കിയിരിക്കുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.