ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് അൽഫോൺസ് പുത്രൻ ചിത്രം ഗോൾഡ് തീയ്യേറ്ററുകളിൽ എത്തിയത്. പലതവണ പല പ്രശ്നങ്ങൾ കൊണ്ടും ചിത്രത്തിൻറെ റിലീസ് മാറ്റുകയായിരുന്നു. എന്നാൽ ചിത്രം കാര്യമായ ചലനം ബോക്സോഫീസിൽ ഉണ്ടാക്കിയില്ലെന്നാണ് പുറത്തു വരുന്ന പുതിയ റിപ്പോർട്ടുകൾ.
കേരള ബോക്സോഫീസ് ട്വിറ്ററിൽ പങ്ക് വെച്ച കണക്ക് പ്രകാരം രണ്ട് ദിവസം കൊണ്ട് ചിത്രം നേടിയത് കേരളത്തിൽ 3.5 കോടി രൂപയാണ്. ആദ്യ ദിനം ഇത് 2.75 കോടിയായിരുന്നെങ്കിൽ രണ്ടാം ദിവസം കളക്ഷൻ താഴേക്കാണ് 0.80 കോടി മാത്രമാണ് രണ്ടാം ദിവസത്തെ കളക്ഷൻ.
Pathetic Openings For Both #SaudiVellakka & #Teacher Movie At Box Office. Reviews Are Great.#SaudiVellakka Day 1 Kerala Gross Below - ₹15 Lakhs & #Teacher Below - ₹10 Lakhs!!
— Kerala Box Office (@KeralaBxOffce) December 3, 2022
#Gold Movie Crossed - ₹3.5 CR + Kerala Gross In Two Days!!
2 Days Gross - ₹3.55 CR
Day 1 - ₹2.75 CR ~ Day 2 - ₹0.80 CR pic.twitter.com/koeiOCp1Ve
— Kerala Box Office (@KeralaBxOffce) December 3, 2022
Also Read: Gold Movie Review: ഡേഞ്ചർ ജോഷിക്ക് നിധി (ഗോൾഡ്) കിട്ടിയാൽ? ആദ്യ പകുതി ഇങ്ങനെ
ജോഷി എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ഗോൾഡിൽ അവതരിപ്പിച്ചത്. നയൻതാരയെത്തുന്നത് സുമംഗലി ഉണ്ണികൃഷ്ണൻ എന്ന കഥാപാത്രമായിട്ടാണ്. പൃഥ്വിരാജിനും നയൻതാരയ്ക്കും പുറമെ ഷമ്മി തിലകൻ, മല്ലിക സുകുമാരൻ, വിനയ് ഫോർട്ട്, അൽതാഫ് സലീം, സാബുമോൻ, ചെമ്പൻ വിനോദ്, ബാബുരാജ്, കൃഷ്ണ ശങ്കർ, ശബരീഷ് വർമ്മ, റോഷൻ മാത്യു, ലാലു അലക്സ്, ജാഫർ ഇടുക്കി, ജഗദീഷ്, അബു സലീം, സുരേഷ് കൃഷ്ണ, ദീപ്തി സതി, സുധീഷ്, അജ്മൽ അമീർ, പ്രേം കുമാർ, സൈജു കുറിപ്പ്, ജസ്റ്റിൻ ജോൺ, ഫയ്സൽ മുഹമ്മദ്, എം ഷിയാസ് തുടങ്ങി വൻ താരനിരയാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.
അതേസമയം ഇതിനൊപ്പം റിലീസ് ചെയ്ത സൗദി വെള്ളക്കയും തീയ്യേറ്ററുകളിൽ കാര്യമായി ഒന്നും ചെയ്യാനില്ലാതെ 15 ലക്ഷം രൂപ കളക്ഷനിൽ ഒതുങ്ങി എന്നും കേരള ബോക്സോഫീസ് ട്വീറ്റിൽ പറയുന്നു. എന്നാൽ ചിത്രത്തെ കുറിത്ത് പൊതുവേ നല്ല അഭിപ്രായമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...