മകൾ ഹയയ്ക്ക് ജന്മദിനാശംസകൾ നേർന്ന് നടൻ ആസിഫ് അലി. "ഇത്ര പെട്ടെന്ന് വളരാതെ എൻ്റെ കുഞ്ഞുമോളെ, ഈ അച്ഛൻ്റെ കാര്യങ്ങൾ ചെയ്ത് മതിയായില്ലെനിക്ക്" എന്നാണ് സമൂഹമാധ്യമങ്ങളിൽ മകളുടെ ഫോട്ടോയോടൊപ്പം ആസിഫ് കുറിച്ചത്. എൻ്റെ ജീവിതത്തിലെ സ്നേഹത്തിനൊപ്പം എന്നെന്നും ഞാനുണ്ടാകുമെന്നും താരം കൂട്ടിച്ചേർത്തു.



COMMERCIAL BREAK
SCROLL TO CONTINUE READING

മകൾക്ക് മുടി കെട്ടിക്കൊടുക്കുന്ന ഫോട്ടോയോടെയാണ് നടൻ ആശംസകൾ നേർന്നിരിക്കുന്നത്. മകൾ ഹയയ്ക്ക് മൂന്ന് വയസായി. 2013 ലായിരുന്നു കണ്ണൂർ സ്വദേശിനി സമ മസ്രിനുമായുള്ള ആസിഫിൻ്റെ വിവാഹം. ആദം അലിയാണ് ഈ ദമ്പതികളുടെ മൂത്ത മകൻ. 


'കെട്യോളാണെൻ്റെ മാലാഖ'യായിരുന്നു ആസിഫിൻ്റെ അവസാന ചിത്രം. ചിത്രത്തിൽ ആസിഫിൻ്റെ അഭിനയം ഏറെ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു.