ആസിഫ് അലി ചിത്രം കിഷ്കിന്ധാകാണ്ഡത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ഓണം റിലീസ് ആയി എത്തുന്ന ചിത്രം സെപ്തംബർ 12ന് ആണ് തിയേറ്ററുകളിൽ പ്രദ‍ർശനത്തിനെത്തുന്നത്. ദിൻജിത്ത് അയ്യത്താനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഗുഡ്​വില്‍ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജ് ആണ് ചിത്രം നിർമിക്കുന്നത്. കക്ഷി അമ്മിണിപ്പിള്ള എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയെ നായകനാക്കി ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് കിഷ്കിന്ധാകാണ്ഡം.



തിരക്കഥ, സംഭാഷണം, ഛായാ​ഗ്രഹണം എന്നിവ ബാഹുൽ രമേഷ് ആണ് നിർവഹിക്കുന്നത്. ചിത്രത്തിൽ അപർണ ബാലമുരളിയാണ് നായിക. വിജയരാഘവൻ, ജ​ഗദീഷ്, അശോകൻ, നിഷാൻ, മേജർ രവി, നിഴൽകൾ രവി, ഷെബിൻ ബെൻസൺ, വൈഷ്ണവി രാജ്, കോട്ടയം രമേഷ്, ബിലാസ് ചന്ദ്രഹാസൻ, ജിബിൻ ​ഗോപിനാഥ്, മാസ്റ്റർ ആരവ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.



തിരക്കഥ ഛായാഗ്രഹണം- ബാഹുൽ രമേഷ്. സംഗീതം- മുജീബ് മജീദ്. എഡിറ്റിംഗ്- സൂരജ് ഇ.എസ്. പ്രൊജക്റ്റ് ഡിസൈൻ- കാക്കാസ്റ്റോറീസ്. പ്രൊഡക്ഷൻ മാനേജർ- എബി. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്- നോബിൾ ജേക്കബ്, കെ.സി.ഗോകുലൻ പിലാശ്ശേരി. പ്രൊഡക്ഷൻ കൺട്രോളർ-രാജേഷ് മേനോൻ.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.