ആസിഫ് അലിയുടെ ജന്മദിനത്തിൽ പുതിയ ചിത്രം പ്രഖ്യാപിച്ച് ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ്. ആസിഫ് അലിയെയും സൗബിൻ ഷാഹിറിനെയും പ്രധാന കഥാപാത്രങ്ങളാക്കിയാണ് ചിത്രം ഒരുക്കുന്നത്. നവാ​ഗതനായ നഹാസ് നാസർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

തല്ലുമാലയുടെ അസോസിയേറ്റ് ഡയറക്ടറായിരുന്നു നഹാസ് നാസർ. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാനും, ഖാലിദ് റഹ്മാനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. തങ്കം ആണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. ചിത്രത്തിൽ ജിംഷി ഖാലിദ് ക്യാമറ കൈകാര്യം ചെയ്യുന്നു.



വിഷ്ണു വിജയ് ആണ് ചിത്രത്തിന്റെ സം​ഗീത സംവിധാനം നിർവഹിക്കുന്നത്. ചിത്രത്തിന്റെ പേരും മറ്റ് അണിയറ പ്രവർത്തകരെ സംബന്ധിച്ച വിവരങ്ങളും പുറത്ത് വിട്ടിട്ടില്ല. ജീത്തു ജോസഫ് സംവിധാനം ചെയ്ത കൂമനാണ് ആസിഫ് അലിയുടേതായി ഒടുവിൽ പ്രദർശനത്തിനെത്തിയ ചിത്രം.


പ്രണയ കഥയിലൂടെ ഭാവനയുടെ തിരിച്ചുവരവ്; 'ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' ട്രെയിലറെത്തി


ആറ് വര്‍ഷത്തിന് ശേഷം ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്. ചിത്രത്തിന്‍റെ ട്രെയിലർ അണിയറക്കാര്‍ പുറത്തുവിട്ടു. പേര് സൂചിപ്പിക്കും പോലെ പ്രണയത്തെക്കുറിച്ചും ഒപ്പം കുടുംബ ബന്ധങ്ങളെ കുറിച്ചും സംസാരിക്കുന്ന ചിത്രമാണിത്. ഒരു ഫീല്‍ ഗുഡ് എന്‍റര്‍ടെയ്നര്‍ ആയിരിക്കും ചിത്രം എന്നാണ് ട്രെയിലറിൽ നിന്ന് ലഭിക്കുന്ന സൂചന. നവാഗതനായ ആദില്‍ മൈമൂനത്ത് അഷറഫ് രചനയും സംവിധാനവും എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ ഷറഫുദ്ദീന്‍, ഭവന എന്നിവർക്ക് പുറമെ സാനിയ റാഫി, അശോകന്‍, അനാര്‍ക്കലി നാസര്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.


ബോൺഹോമി എന്റർടൈൻമെൻറ്സിന്റെയും ലണ്ടൻ ടാകീസിന്റെയും ബാനറിലാണ് ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എത്തുന്നത്. റെനീഷ് അബ്ദുൽഖാദർ, രാജേഷ് കൃഷ്‌ണ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. കൊടുങ്ങലൂരിൽ ഈ വർഷം ജൂൺ മാസത്തിലാണ് ചിത്രത്തിന്റെ പൂജ നടന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് പ്രധാനമായും നടത്തിയത് കൊടുങ്ങലൂരിൽ തന്നെയാണ്. ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് അരുൺ റുഷ്ദിയാണ്. ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത് വിവേക് ഭരതനാണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസഴ്സ് കിരൺ കേശവ്, പ്രശോഭ് വിജയൻ എന്നിവരാണ്. ചിത്രം ഫെബ്രുവരിയിൽ തന്നെ തിയേറ്ററുകളിലെത്തുമെന്നാണ് സൂചന. വാലന്റൈൻസ് വീക്കിൽ ചിത്രം റിലീസ് ചെയ്തേക്കും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.