ആസിഫ് അലി നായകനായെത്തിയ 'അഡിയോസ് അമിഗോ'യുടെ ആദ്യ ഷോ കണ്ടിറങ്ങിയ പ്രേക്ഷകർക്കിടയിൽ മികച്ച പ്രതികരണം. ആദ്യ പകുതി മുതൽ തുടങ്ങുന്ന പൊട്ടിച്ചിരിയ്ക്ക് നേതൃത്വം നൽകുന്നത് ആസിഫ് അലിയാണ്. പാവപ്പെട്ടവനും പണക്കാരനും കണ്ടുമുട്ടുമ്പോൾ സംഭവിക്കുന്ന സംഭവങ്ങൾ രസകരമാകുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

സുരാജ് വെഞ്ഞാറമ്മൂട് ഒരു സാധാരണ ജീവിതം നയിക്കുന്ന കഥാപാത്രമായി തകർത്താടി. ട്രെയിലറിൽ ഉള്ളതിനേക്കാൾ ഒരു പിടി മികച്ച നിമിഷങ്ങൾ സുരാജ് ചിത്രത്തിലുടനീളം സ്‌കോർ ചെയ്തിട്ടുണ്ട്. പ്രേക്ഷകനെ ഇമോഷണലി അവസാനം കണ്ണ് നിറയിപ്പിച്ചാണ് ചിത്രം അവസാനിക്കുന്നത്. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ നിർമ്മിക്കുന്ന ചിത്രം നവാഗതനായ നഹാസ് നാസർ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. 


ALSO READ: കഥാഗതി പ്രവചനാതീതം; മലയാളികൾക്ക് മുന്നിലേക്ക് വ്യത്യസ്ത മേക്കിങ്ങ്; ചെക്ക്മേറ്റ് റിവ്യൂ


ആഷിക് ഉസ്മാൻ പ്രൊഡക്ഷസിന്റെ പതിനഞ്ചാമത് ചിത്രമായ 'അഡിയോസ് അമിഗോ'സിന്റെ സംഗീതം നിർവ്വഹിച്ചിരിക്കുന്നത് ഗോപി സുന്ദറും ജേക്സ് ബിജോയ്‍യും ചേര്‍ന്നാണ്. ക്യാമറ - ജിംഷി ഖാലിദ്, എഡിറ്റിംഗ് - നിഷാദ് യൂസഫ്, ആർട്ട്‌ - ആഷിഖ് എസ്, ഗാനരചന - വിനായക് ശശികുമാർ, പ്രൊഡക്ഷൻ - കൺട്രോളർ സുധർമ്മൻ വള്ളിക്കുന്ന്, മേക്കപ്പ് - റോണേക്സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - ദിനിൽ ബാബു, അസോസിയേറ്റ് ഡയറക്ടർ - ഓസ്റ്റിൻ ഡാൻ, രഞ്ജിത്ത് രവി, സ്റ്റിൽ ഫോട്ടോഗ്രാഫി - രോഹിത് കെ സുരേഷ്, കൊറിയോഗ്രാഫർ - പി രമേഷ് ദേവ്, കോസ്റ്റ്യൂം ഡിസൈനർ - മഷർ ഹംസ, ഓഡിയോഗ്രാഫി - വിഷ്ണു ഗോവിന്ദ്, വിഎഫ്എക്സ് - ഡിജിബ്രിക്സ്, പബ്ലിസിറ്റി ഡിസൈൻ - ഓൾഡ്മങ്ക്സ്, വിതരണം - സെൻട്രൽ പിക്ചേഴ്സ് റിലീസ്, മാർക്കറ്റിംഗ് - ഒബ്സ്ക്യൂറ എന്റർടെയ്ന്‍‍മെന്‍റ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.