Asthra: റിലീസിനൊരുങ്ങി അസ്ത്ര; ചിത്രത്തിന്റെ ലിറിക്കൽ ഗാനം പുറത്തിറങ്ങി
Asthra Malayalam Movie: പോറസ് സിനിമാസിന്റെ ബാനറിൽ പ്രേം കല്ലാട്ടും പ്രീനന്ദ് കല്ലാട്ടും ചേർന്നാണ് അസ്ത്ര നിർമിച്ചിരിക്കുന്നത്. ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു.
ആസാദ് അലവിൽ സംവിധാനം ചെയ്യുന്ന സസ്പെൻസ് ത്രില്ലർ ചിത്രം "അസ്ത്ര" യിലെ ആദ്യത്തെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. പോറസ് സിനിമാസിന്റെ ബാനറിൽ പ്രേം കല്ലാട്ടും പ്രീനന്ദ് കല്ലാട്ടും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ റിലീസ് തിയതിയും പ്രഖ്യാപിച്ചു. ചിത്രം സെപ്തംബർ 29ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. അമിത് ചക്കാലക്കൽ, കലാഭവൻ ഷാജോൺ, സുഹാസിനി കുമരൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ALSO READ: Boss and co: പ്രൊഫസർ നിവിൻ പോളി, ടോക്കിയോയായി മമിത ബൈജു; ബോസ് ആൻ കോ മണി ഹൈസ്റ്റ് ആയാൽ ഇങ്ങനെ
ചിത്രത്തിലെ അഭിനേതാക്കളും അണിയറ പ്രവർത്തകരും ലിറിക്കൽ വീഡിയോ ലോഞ്ച് ചടങ്ങിൽ പങ്കെടുത്തു. സർക്കിൾ ഇൻസ്‌പെക്ടർ പ്രേമാ നൻദ്, അമിത് ചക്കാലക്കൽ, സുഹാസിനി കുമരൻ, സംഘവി, രേണു സൗന്ദർ, സന്ധ്യ മനോജ്, സന്തോഷ് കീഴാറ്റൂർ, അബുസലിം, ശിവജി ഗുരുവായൂർ, ജയകൃഷ്ണൻ, തിരക്കഥാകൃത്തുക്കളായ വിനു കെ മോഹൻ, ജിജുരാജ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു. പിആർഒ- എംകെ ഷെജിൻ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...