At Movie: `ഇതുവരെ കണ്ടതല്ല, ഇനി കാണാൻ ഇരിക്കുന്നതാണ് ത്രില്ല്`; ഉദ്വേഗം നിറച്ച് `അറ്റ്` ടീസർ: ചിത്രം മാർച്ചിൽ തിയേറ്ററുകളിലേക്ക്
ഹിറ്റ് ചിത്രങ്ങളുടെ എഡിറ്റര്‍ ആയിരുന്ന ഡോണ്‍ മാക്‌സ് ഒരിടവേളക്ക് ശേഷം വീണ്ടും സംവിധാനം ചെയ്യുന്ന ചിത്രമാണ് അറ്റ്.
പുതുമുഖ താരം ആകാശ് സെൻ നായകുന്ന ചിത്രം അറ്റിന്റെ ടീസർ പുറത്തുവിട്ടു. ഡോണ്‍ മാക്സ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് അറ്റ്. ചിത്രം മാർച്ചിൽ തിയേറ്ററുകളിൽ എത്തും. ടെക്നോ ത്രില്ലര്‍ വിഭാഗത്തിൽ എത്തുന്ന ചിത്രമാണ് അറ്റ്. ചിത്രത്തിൽ ഒരു സുപ്രധാന വേഷത്തിൽ എത്തുന്ന ഷാജു ശ്രീധർ ഉൾപ്പെടെയുള്ളവരെ ടീസറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതുവരെ കണ്ട് ശീലിച്ചതിൽ നിന്ന് വ്യത്യസ്തമായ അനുഭവമായിരിക്കും ചിത്രം തരികയെന്ന സൂചനയാണ് ടീസർ തരുന്നത്. കരിയറിൽ തന്നെ ഏറെ വ്യത്യസ്തമായ വേഷ പകർച്ചയോടെ എത്തുന്ന ഷാജു ശ്രീധറിന്റെ സംഭാഷണ ശകലത്തോടെയാണ് ടീസർ ആരംഭിക്കുന്നത്.
നവാഗതനായ ആകാശ് സെൻ ആണ് ചിത്രത്തിലെ നായകനാവുന്നത്. ചിത്രത്തിലെ കഥാപാത്രങ്ങളുടെ ക്യാരക്ടർ പോസ്റ്ററുകളും സിനിമയുടെ പോസ്റ്ററും ഏറെ ശ്രദ്ധിക്കപ്പെടുകയും ചർച്ചയാവുകയും ചെയ്തിരുന്നു. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് അറ്റ്.
ഹിറ്റ് ചിത്രങ്ങളുടെ എഡിറ്റര്‍ ആയിരുന്ന ഡോണ്‍ മാക്‌സ് ഒരിടവേളക്ക് ശേഷം വീണ്ടും സംവിധാനം ചെയ്യുന്ന ചിത്രമാണ് അറ്റ്. കൊച്ചുറാണി പ്രൊഡക്ഷൻസിൻ്റെ ബാനറിലാണ് ചിത്രം എത്തുന്നത്. ചിത്രം ഇൻ്റർനെറ്റ് ലോകത്തെ ചതിക്കുഴികളും ഡാർക് വെബ് കേന്ദ്രീകരിച്ചുള്ള ക്രിമിനൽ നെറ്റ്‍വര്‍ക്കുകളുമൊക്കെ ചർച്ച ചെയ്യുന്ന ഒരു ഹൈ ടെക്ക് ത്രില്ലറായിട്ടാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൻ്റേതായി ഇതിനോടകം പുറത്തിറങ്ങിയ ടീസർ, മലയാളത്തിലെ ആദ്യ എച്ച്ഡിആര്‍ ഫോർമാറ്റിൽ ഇറങ്ങിയ ടീസറാണ്.
ഇന്ത്യയിൽ ആദ്യമായി റെഡ് വി റാപ്ടർ കാമറയിൽ പൂർണ്ണമായി ചിത്രീകരിച്ച ആദ്യ ഇന്ത്യൻ ചിത്രമെന്ന ഖ്യാതിയും ചിത്രത്തിനുണ്ട്. ചിത്രത്തിൽ ശരൺജിത്ത്, ബിബിൻ പെരുമ്പള്ളി, സുജിത്ത് രാജ്, റേച്ചൽ ഡേവിഡ്, നയന എൽസ, സഞ്ജന ദോസ്, ആരാധ്യ ലക്ഷ്മൺ തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. മലയാളത്തിൽ ആദ്യമായാണ് ഡാർക്ക് വെബ് സംബന്ധമായ വിഷയങ്ങൾ ചർച്ച ചെയ്യുന്ന ഒരു മുഖ്യധാര സിനിമ പുറത്തിറങ്ങുന്നത്.
'അറ്റ്' ന് വേണ്ടി ഛായാഗ്രഹണം നിർവഹിക്കുന്നത് രവിചന്ദ്രൻ ആണ്. സംഗീത സംവിധാനം നിർവ്വഹിക്കുന്നത് ഇഷാൻ ദേവും എഡിറ്റിംഗ് ഷമീർ മുഹമ്മദും ആണ്. പ്രൊജക്റ്റ് ഡിസൈൻ: ബാദുഷ എൻ എം, മ്യൂസിക് & ബിജിഎം: ഹുമർ എഴിലൻ & ഷാജഹാൻ, വരികൾ: വിനായക് ശശികുമാർ, പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായണൻ, ആർട്ട്: അരുൺ മോഹനൻ, മേക്കപ്പ്: രഞ്ജിത് അമ്പാടി, കോസ്ട്യും: റോസ് റെജിസ്, ആക്ഷൻ: കനൽക്കണ്ണൻ, ക്രീയേറ്റീവ് ഡയറക്ഷൻ: റെജിസ് ആന്റണി, അസോസിയേറ്റ് ഡയറക്ടർ: പ്രകാശ് ആർ നായർ, പി ആർ ഒ: പി. ശിവപ്രസാദ്, സ്റ്റിൽസ്: ജെഫിൻ ബിജോയ്, പബ്ലിസിറ്റി ഡിസൈൻ: മാമിജോ എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.